ചിന്നക്കനാലില്‍ വീണ്ടും അരിക്കൊമ്പന്റെ ആക്രമണം ; വീട് തകര്‍ത്തു

For full experience, Download our mobile application:
Get it on Google Play

ഇടുക്കി: ഇടുക്കിയിലെ ജനവാസ മേഖലയില്‍ ഭീതി പരത്തി വീണ്ടും അരിക്കൊമ്പന്റെ ആക്രമണം. 301 കോളനിയില്‍ അരിക്കൊമ്പന്റ വീട് തകര്‍ക്കുകയായിരുന്നു. വീടിന്റെ അടുക്കളയും ഷെഡുമാണ് അരിക്കൊമ്പന്‍ തകര്‍ത്തത്. വി ജെ ജോര്‍ജ് എന്നയാളുടെ വീടാണ് തകര്‍ത്തത്. അയല്‍വാസികളും വനപാലകരും ചേര്‍ന്ന് ആനയെ തുരത്തുകയായിരുന്നു. അരിക്കൊമ്പന്‍ എന്ന ആനയെ പിടികൂടി പറമ്പിക്കുളത്തേക്ക് മാറ്റുന്നതിനെതിരെ ജനകീയ പ്രതിഷേധം രൂക്ഷമാകുന്നു. അക്രമകാരിയായ ആനയെ ആദിവാസികള്‍ തിങ്ങി പാര്‍ക്കുന്ന സ്ഥലത്ത് എത്തിക്കുന്നത് വലിയ അപകടം വിളിച്ചു വരുത്തുമെന്നാണ് നാട്ടുകാര്‍ പറയുന്നത്.

പറമ്പിക്കുളം ആദിവാസി മേഖലയാണ്. പത്ത് ആദിവാസി കോളനികളുണ്ട്. 611 ആദിവാസി കുടുംബങ്ങളിവിടെയുണ്ട്. ഇത് കൂടാതെ പറമ്പിക്കുളം ആളിയാര്‍ പ്രൊജക്റ്റ് കോളനികളുണ്ട്. മൂവായിരത്തിലധികം ജനസംഖ്യയുള്ള പ്രദേശമാണിത്. ഇടുക്കിയിലേക്കാള്‍ ആശങ്കയാണ് ഇവിടെയുള്ളത്. ഏകദേളം 4000ത്തോളം പേര്‍ ഇവിടെ താമസമുണ്ട്. അതില്‍ 90 ശതമാനവും ആദിവാസികളാണെന്ന്, നെന്മാറ എം.എല്‍.എയായ കെ.ബാബു പറഞ്ഞു. ഭക്ഷണം കഴിക്കാന്‍ സൗകര്യമുള്ള നിരവധി സ്ഥലങ്ങളുണ്ട്. അവിടേക്ക് കൊണ്ടുപോകണം. ചിപ്പ് ഘടിപ്പിച്ചാല്‍ അത് ഉറങ്ങിക്കിടക്കുന്ന ആദിവാസികള്‍ക്ക് അറിയാനാകില്ലെന്നും എം.എല്‍.എ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോട്ടയം അതിരൂപതയുടെ സഹായ മെത്രാനായി മോൺസിഞ്ഞോർ ഫാദർ തോമസ് ആനിമൂട്ടിലിനെ തെരഞ്ഞെടുത്തു

0
കൊച്ചി: സിറോ മലബാർ സഭക്ക് പുതിയ സഹായ മെത്രാൻ. കോട്ടയം അതിരൂപതയുടെ സഹായ...

കൊയിലാണ്ടി ബസ് സ്റ്റാൻഡിൽ നിന്ന് സ്വകാര്യ ബസ് മോഷ്ടിച്ച കേസിൽ പ്രധാന പ്രതിയെ പിടികൂടി

0
കൊയിലാണ്ടി: കൊയിലാണ്ടി ബസ് സ്റ്റാൻഡിൽ നിന്ന് സ്വകാര്യ ബസ് മോഷ്ടിച്ച കേസിൽ...

പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന് വേണ്ടിയുള്ള ക്രൈംബ്രാഞ്ച് തുടരന്വേഷണം അവസാനിപ്പിക്കുന്നു

0
തിരുവനന്തപുരം: പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന് വേണ്ടിയുള്ള ക്രൈംബ്രാഞ്ച് തുടരന്വേഷണവും അവസാനിപ്പിക്കുന്നു. സുകുമാരക്കുറുപ്പിനെ കണ്ടെന്ന്...

തിരുവല്ല ഈസ്റ്റ് കോ ഓപ്പറേറ്റീവ് ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടത് സംബന്ധിച്ച സി.പി.എം ആരോപണം അടിസ്ഥാന...

0
പത്തനംതിട്ട : തിരുവല്ല ഈസ്റ്റ് കോ ഓപ്പറേറ്റീവ് ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടത് സംബന്ധിച്ച്...