‘സാന്റാക്ലോസ് പറന്നു വരുന്നത് നന്നായി പെട്രോൾ അടിക്കണ്ടല്ലോ’; കേന്ദ്ര സർക്കാരിനെ പരിഹസിച്ച് രാഹുൽ ഗാന്ധി

For full experience, Download our mobile application:
Get it on Google Play

ദില്ലി : ക്രിസ്മസ് ദിനത്തിൽ നരേന്ദ്ര മോദി സർക്കാരിനെതിരെ വ്യത്യസ്ത പ്രതിഷേധവുമായി കോൺഗ്രസ്. ഇന്ധനവില വർധനയിലും വിലക്കയറ്റത്തിലും കേന്ദ്ര സർക്കാരിനെതിരെ ക്രിസ്മസ് കവിതകൾ എഴുതിയാണ് കോൺഗ്രസ് പ്രതിഷേധം. “സാന്റാക്ലോസ് പറന്നു വരുന്നത് നന്നായി ഇന്ധനത്തിന് വലിയ വില നൽകേണ്ടതില്ലല്ലോ.” – കേന്ദ്ര സർക്കാരിനെ പരിഹസിച്ച് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.

“ജിംഗിൾ ബെൽസ്… ജിംഗിൾ ബെൽസ്… ജിംഗിൾ ഓൾ ദ വേ. സമ്പാദ്യം മുഴുവൻ കത്തിക്കാതെ സാധനങ്ങൾ വാങ്ങുന്നത് എന്തൊരു രസമായിരിക്കും.” മറ്റൊരു ട്വീറ്റിൽ കോൺഗ്രസ് പരിഹസിച്ചു. രാജ്യത്തെ വിലക്കയറ്റത്തിൽ കോൺഗ്രസ് ശക്തമായ പ്രതിഷേധമാണ് രേഖപ്പെടുത്തുന്നത്. അടുത്തിടെ ജയ്പൂരിൽ കോൺഗ്രസ് മെഹൻഗായ് ഹഠാവോ റാലി സംഘടിപ്പിച്ചിരുന്നു.

“ക്രിസ്മസിന് ഞങ്ങൾ ആഗ്രഹിക്കുന്നത് ജനത്തെ കേൾക്കുന്ന ഒരു സർക്കാരാണ്.” സർക്കാർ പൊതുജന പ്രശ്നങ്ങൾ കേൾക്കുന്നില്ലെന്ന് സൂചിപ്പിച്ചുകൊണ്ട് മറ്റൊരു ട്വീറ്റ്. 2022-ൽ നടക്കാനിരിക്കുന്ന ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസും ബി.ജെ.പിയും ആക്രമണാത്മക പ്രചാരണങ്ങൾ നടത്തുന്ന സാഹചര്യത്തിലാണ് പുതിയ പ്രതിഷേധം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലഹരിയുടെ വേരറുത്ത് ഓപ്പറേഷൻ തൂഫാൻ ; അറസ്റ്റിലായവരുടെ എണ്ണം പതിനായിരത്തിലേക്ക്

0
തിരുവനന്തപുരം: ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ 35...

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...