വയോധികന്‍ തലയ്ക്ക് അടിയേറ്റു മരിച്ച സംഭവം ; ഭാര്യയെ സംശയിച്ച് പോലീസ്

For full experience, Download our mobile application:
Get it on Google Play

വയനാട് : മാനികാവിൽ വയോധികൻ തലയ്ക്ക് അടിയേറ്റ് മരിച്ച സംഭവത്തിൽ പ്രതി ഭാര്യയെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം. കുടുംബ വഴക്കിനെ തുടർന്നുണ്ടായ വാക്കുതർക്കത്തിനിടെ ഭാര്യ ലക്ഷ്മിക്കുട്ടി പട്ടിക കൊണ്ട് തലയ്ക്ക് അടിച്ച് കൊലപ്പെടുത്തിയതാണെന്ന് സംശയിക്കുന്നതായാണ് പോലീസ് പറയുന്നത്. മാനികാവ് വിക്രംനഗർ സ്വദേശി ദാമോദരനെ കഴിഞ്ഞ ബുധനാഴ്ച രാത്രി വീടിന് സമീപത്തെ പണിശാലയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

കഴിഞ്ഞ 15 വർഷത്തോളമായി ലക്ഷ്മിക്കുട്ടിയും ദാമോദരനും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങളും തർക്കങ്ങളും നിലനിന്നിരുന്നു. ലക്ഷ്മിക്കുട്ടി തലയ്ക്കും കൈക്കും പരിക്കേറ്റ് ബത്തേരി താലൂക്ക് ആശുപത്രിയിൽ മൂന്ന് ദിവസമായി ചികിത്സയിലാണ്. പോലീസ് നിരീക്ഷണത്തിൽ ആശുപത്രിയിൽ കഴിയുന്ന ഇവരെ ഉടൻ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...