ലോക്സഭയിൽ വനിതാ സംവരണബിൽ ചർച്ചയിലെ പ്രസംഗത്തിനിടെ പതിനാറാം നമ്പർ പ്രയോഗവുമായി രാഹുൽ ഗാന്ധി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : ലോക്സഭയിൽ വനിതാ സംവരണബിൽ ചർച്ചയിലെ പ്രസംഗത്തിനിടെ ‘പതിനാറാം നമ്പർ’ പ്രയോഗവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധി. മണ്ഡല പുനർനിർണയം രാജ്യവിരുദ്ധമാണെന്നടക്കുമുള്ള രൂക്ഷ വിമർശനത്തിനിടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലക്ഷ്യമിട്ട് രാഹുൽ 16 നമ്പർ പ്രയോഗം നടത്തിയത്. ‘പതിനാറാം നമ്പർ’ പ്രധാനമന്ത്രിയെ അലോസരപ്പെടുത്തുന്നു എന്നാണ് രാഹുൽ പറഞ്ഞത്. ഈ സംഖ്യ എന്തെന്ന് വൈകാതെ വ്യക്തമാകും എന്നും പറഞ്ഞുകൊണ്ടാണ് പ്രതിപക്ഷ നേതാവ് ലോക്സഭയിലെ പ്രസംഗം അവസാനിപ്പിച്ചത്. ഇതിന് പിന്നാലെ രാഹുലിന്‍റെ ‘പതിനാറാം നമ്പർ’ പ്രയോഗം എന്താണെന്നതിൽ ചർച്ച സജീവമായിട്ടുണ്ട്. നേരത്തെ കേന്ദ്രം കൊണ്ടുവന്നിരിക്കുന്നത് വനിത സംവരണ ബിൽ അല്ലെന്നും സത്യത്തിനായി പൊരുതാൻ മടിയില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. രാഷ്ട്രീയ ലക്ഷ്യം നേടാൻ സർക്കാർ സ്ത്രീകളെ മറയാക്കുകയാണ്.

ഒ ബി സി വിഭാഗത്തിന് അവകാശം നിഷേധിക്കുന്നത് സർക്കാരിന്‍റെ അജണ്ടയാണെന്നും ഭരണഘടനയ്ക്കു മേൽ മനുവാദം അടിച്ചേല്പിക്കാൻ ശ്രമം നടക്കുന്നുവെന്നും രാഹുൽ ​ഗാന്ധി പറഞ്ഞു. ജാതി സെൻസസ് കണക്കുകൾ ലോക്സഭയിലും രാജ്യസഭയിലെയും പ്രാതിനിധ്യം തീരുമാനിക്കാൻ ഉപയോഗിക്കുമോ എന്നാണ് ചോദ്യം. ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടം മാറ്റി വരയ്ക്കാനാണ് നോക്കുന്നത്. ആസമിലും ജമ്മുകശ്മീരിലും ഇതിനാണ് ശ്രമിച്ചത്. ഇത് രാജ്യവിരുദ്ധ നീക്കമാണെന്നും രാഹുൽ ചൂണ്ടിക്കാട്ടി.

 

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

തിരഞ്ഞെടുപ്പ് ഫണ്ട് വിവാദം : ബി.ജെ.പി നേതൃത്വം ഡി.ജി.പിക്ക് പരാതി നൽകി

0
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ഫണ്ട് വിനിയോഗത്തെച്ചൊല്ലി ബി.ജെ.പിയിൽ ആഭ്യന്തര തർക്കം രൂക്ഷമാകുന്നു....

വയനാട്ടിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്ക് നീക്കി

0
കൽപ്പറ്റ : വയനാട്ടിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ചു. ട്രക്കിങ്,...

നടി അൻസിബയുടെ ഫേസ് ബുക്ക്‌ പോസ്റ്റ് ; പ്രതികരിച്ച് രമേശ് ചെന്നിത്തല

0
കൊച്ചി: നടി അൻസിബയുടെ ഫേസ് ബുക്ക്‌ പോസ്റ്റിൽ പ്രതികരണവുമായി ആഭ്യന്തര മന്ത്രി രമേശ്‌...

ശബരിമലയിലെ സാമ്പത്തിക ഇടപാടുകൾ ഡിജിറ്റലാക്കും ; കാണിക്ക, വഴിപാട്, മുറിവാടക തുടങ്ങിയ കണക്കുകൾ ഉൾപ്പെടുത്തും

0
തിരുവനന്തപുരം : ശബരിമലയിലെ സാമ്പത്തിക ഇടപാടുകൾ ഡിജിറ്റലാക്കാനും തീർഥാടകരുടെ തിരക്ക് നിയന്ത്രിക്കാൻ...