പ്രധാനമന്ത്രി നാണമില്ലാതെ ചിരിക്കുകയും തമാശ പറയുകയും ചെയ്യുന്നു : രാഹുൽ ഗാന്ധി

For full experience, Download our mobile application:
Get it on Google Play

ദില്ലി: മണിപ്പൂര്‍ കലാപം ചര്‍ച്ച ചെയ്യുന്നതിനിടെ പാര്‍ലമെന്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരിഹാസം നിറഞ്ഞ പ്രസംഗത്തിനെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി. ‘ഇന്നലെ പ്രധാനമന്ത്രി പാര്‍ലമെന്റില്‍ ഏകദേശം 2 മണിക്കൂറും 13 മിനിറ്റും സംസാരിച്ചു. എന്നാല്‍ മണിപ്പൂരിനെക്കുറിച്ച് 2 മിനിറ്റ് മാത്രമാണ് സംസാരിച്ചത്. മണിപ്പൂര്‍ മാസങ്ങളായി കത്തുന്നു, ആളുകള്‍ കൊല്ലപ്പെടുന്നു, ബലാത്സംഗങ്ങള്‍ നടക്കുന്നു, പക്ഷേ പ്രധാനമന്ത്രി ചിരിച്ചും, തമാശകള്‍ പറഞ്ഞും വിഷയത്തെ കാണുന്നു. ഇത് ഒരു പ്രധാമന്ത്രിയ്ക്ക് ചേരുന്നതല്ല.”- രാഹുല്‍ ഗാന്ധി പറഞ്ഞു.

രണ്ട് ദിവസത്തിനുള്ളില്‍ ഇന്ത്യന്‍ സൈന്യത്തിന് ഈ കലാപം അവസാനിപ്പിക്കാനാകും. എന്നാല്‍ മണിപ്പൂരിനെ കത്തിക്കാനാണ് പ്രധാനമന്ത്രി ആഗ്രഹിക്കുന്നതെന്നും തീ കെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും രാഹുല്‍ വ്യക്തമാക്കി. 2028ലെ അവിശ്വാസ പ്രമേയത്തെ പരാമര്‍ശിച്ച് പ്രധാനമന്ത്രി നടത്തിയ പരാമര്‍ശത്തോടും രാഹുല്‍ ഗാന്ധി പ്രതികരിച്ചു. 2024ല്‍ പ്രധാനമന്ത്രി മോദി പ്രധാനമന്ത്രിയാകുമോ എന്നതല്ല, കുട്ടികളും മനുഷ്യരും കൊല്ലപ്പെടുന്ന മണിപ്പൂരാണ് ഇവിടുത്തെ ചോദ്യമെന്നും രാഹുല്‍ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദിമാ​ഗി നക്സൽ ആവർത്തിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വിമർശനവുമായി സിജെപി വക്താവ് സൗരവ് ദാസ്

0
ന്യൂഡൽഹി : ദിമാ​ഗി നക്സൽ ആവർത്തിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വിമർശനവുമായി സിജെപി...

പുരപ്പുര സോളാർ : സൗരോർജ ഉൽപാദനത്തിന് തിരിച്ചടി ; നെറ്റ് മീറ്റർ കിട്ടാനില്ല

0
തിരുവനന്തപുരം : ഗാർഹിക സൗരോർജ പ്ലാന്റുകൾ സ്ഥാപിച്ചവർക്ക് മാസങ്ങളായി നെറ്റ് മീറ്റർ...

കാലിഫോർണിയ ഇരട്ട കൊലപാതകം : അനില വാഹനം മാരകായുധമാക്കി, രണ്ടാമത്തെ കേസിലും കൊലക്കുറ്റം ചുമത്തും

0
കാലിഫോർണിയ : കാലിഫോർണിയയിലെ ഇരട്ട കൊലപാതകത്തിൽ പ്രതിയായ കോട്ടയം മൂന്നിലവ്‌ സ്വദേശി...

പാടശേഖരത്ത് കാട്ടുപന്നികള്‍ കൂട്ടമായി എത്തി നെല്‍കൃഷി സശിപ്പിക്കുന്നതായി പരാതി

0
തൃശൂര്‍: തിരുവില്വാമല കയറമ്പാറ പാടശേഖരത്ത് കാട്ടുപന്നികള്‍ കൂട്ടമായി എത്തി നെല്‍കൃഷി സശിപ്പിക്കുന്നതായി...