പിണറായി വിജയനോട് വ്യക്തി വിദ്വേഷം ഇല്ലെന്ന് രാഹുൽ ഗാന്ധി

For full experience, Download our mobile application:
Get it on Google Play

ദില്ലി: പിണറായി വിജയനോട് വ്യക്തി വിദ്വേഷം ഇല്ലെന്ന് രാഹുൽ ഗാന്ധി. കേരളത്തിൽ പിണറായിക്കെതിരെ പ്രസംഗിച്ചത് സംസ്ഥാന ഘടകം നൽകിയ വിവരങ്ങൾ ആണെന്നും വ്യക്തമാക്കി. പിണറായിയോടുള്ള കോൺഗ്രസ് നയത്തെ എതിർത്ത് അഖിലേഷ് യാദവും രം​ഗത്തെത്തി. എല്ലാ വിമർശനങ്ങളും പുഞ്ചിരിയോടെ സ്വാഗതം ചെയ്യുന്നു എന്ന് ഇന്ത്യ സഖ്യ യോഗത്തിൽ രാഹുൽ ഗാന്ധി പറഞ്ഞു. അതേസമയം, കോൺഗ്രസിനെ വിശ്വസിക്കാൻ കൊള്ളില്ലെന്നും ഇന്ത്യ സഖ്യത്തിലേക്ക് തിരികെയില്ലെന്നും ആവർത്തിക്കുകയാണ് ഡിഎംകെ. പിണറായി വിജയനെതിരായ ഇഡി കേസിലും ഡിഎംകെയ്ക്കെതിരായ സമീപനത്തിലും കോൺ​ഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി ഇന്ത്യ സഖ്യത്തിൽ ഇടതുപക്ഷവും പ്രാദേശിക പാർട്ടികളും രം​ഗത്തെത്തി. വിമർശനങ്ങൾ ഉൾക്കൊള്ളുന്നുവെന്നും ചർച്ചകളിലൂടെ സിപിഎമ്മുമായുള്ള പ്രശ്നം പരിഹരിക്കാമെന്നും രാഹുൽ ​ഗാന്ധി യോ​ഗത്തെ അറിയിച്ചു. ഡിഎംകെയെ തിരിച്ചുകൊണ്ടുവരണമെന്ന ആവശ്യം യോ​ഗത്തിലുയർന്നു.

ഡിഎംകെ മുന്നണിവിടുന്ന സാഹചര്യം ഒഴിവാക്കേണ്ടതായിരുന്നുവെന്ന് മമത ബാനർജിയും അഖിലേഷ് യാദവും അടക്കം നേതാക്കൾ യോ​ഗത്തിൽ പറഞ്ഞു. കോൺ​ഗ്രസ് ചർച്ച നടത്തി ഡിഎംകെയെ തിരികെ കൊണ്ടുവരണമെന്ന ആവശ്യവും ഉയർന്നു. പല സംസ്ഥാനങ്ങളിലും സീറ്റുകൾ പിടിച്ചുവാങ്ങിയശേഷം കോൺ​ഗ്രസിന് സ്ഥാനാർത്ഥികളെ വിജയിപ്പിക്കാനാകുന്നില്ലെന്ന് അഖിലേഷ് യാദവും തേജസ്വിയാദവും ആഞ്ഞടിച്ചു. പിണറായി വിജയനെതിരെ സങ്കുചിത രാഷ്ട്രീയത്തിന്റെ പേരിൽ മല്ലികാർജുൻ ഖർ​ഗെയും രാഹുൽ ​ഗാന്ധിയും പ്രസ്താവനകൾ നടത്തിയത് ഖേദകരമെന്നും ജോൺബ്രിട്ടാസും ഡി രാജയും യോ​ഗത്തിൽ പറഞ്ഞു. സിപിഎമ്മുമായി പ്രത്യേക ചർച്ച നടത്തി തർക്കം പരിഹരിക്കാമെന്നാണ് രാഹുൽ ​ഗാന്ധി പ്രതികരിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കണ്ണൂരിലെ മാലൂരിൽ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽ സ്ഥാപിച്ച പന്നിക്കെണിയിൽ പുലി കുടുങ്ങി

0
കണ്ണൂർ: കണ്ണൂരിൽ പന്നിക്കെണിയിൽ പുലി കുടുങ്ങി. കണ്ണൂർ മാലൂരിൽ സ്വകാര്യ വ്യക്തിയുടെ...

ഓണക്കാല ഡ്യൂട്ടി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥർക്കുള്ള അലവൻസ് ഇരട്ടിയാക്കി സർക്കാർ

0
തിരുവനന്തപുരം : ഓണക്കാല ഡ്യൂട്ടി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് നൽകിവന്നിരുന്ന അലവൻസ്...

സ്കൂളുകളിലെ വിദ്യാർഥികളുടെ അക്രമവാസന നിയന്ത്രിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ

0
തിരുവനന്തപുരം: സ്കൂളുകളിലെ വിദ്യാർഥികളുടെ അക്രമവാസന നിയന്ത്രിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുമെന്ന്...

വെള്ളക്കെട്ടിന് കാരണമായി പറക്കോട് ഓടകള്‍ നിറഞ്ഞ് മണ്ണും മാലിന്യങ്ങളും

0
അടൂര്‍ : അടൂര്‍ പറക്കോട് ഹൈസ്കൂള്‍ ജംഗ്ഷന്‍ മുതല്‍ തീയേറ്റര്‍ ജംഗ്ഷന്‍...