ഡൽഹി: ലോക്സഭ പ്രതിപക്ഷ നേതാവും കോൺഗ്രസ് നേതാവുമായ രാഹുൽ ഗാന്ധി ഹത്രാസിലേക്ക് പുറപ്പെട്ടു. തിക്കിലും തിരക്കിലും മരിച്ച 123 പേരുടെ കുടുംബങ്ങളെ രാഹുൽ ഗാന്ധി സന്ദർശിക്കും. ബുധനാഴ്ച ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സംഭവസ്ഥലം സന്ദർശിച്ച് ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ജസ്റ്റീസ് (റിട്ട) ബ്രിജേഷ് കുമാർ ശ്രീവാസ്തവയുടെ അധ്യക്ഷതയിൽ മൂന്നംഗ ജുഡീഷ്യൽ അന്വേഷണ കമ്മീഷനാണ് കേസ് അന്വേഷിക്കുക. ജുഡീഷ്യൽ കമ്മീഷൻ സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിച്ചതിന് ശേഷം രണ്ട് മാസത്തിനുള്ളിൽ സംസ്ഥാന സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കും. ഭോലെ ബാബ എന്നറിയപ്പെടുന്ന മതപ്രഭാഷകൻ നാരായൺ സാകർ ഹരിയുടെ സത്സംഗത്തിനിടെ ചൊവ്വാഴ്ച വൈകുന്നേരമാണ് തിക്കിലും തിരക്കിലും പെട്ട് നിരവധിപേർ മരിച്ചത്. ഭോലെ ബാബയ്ക്കായി ഉത്തർപ്രദേശ് പോലീസ് വ്യാഴാഴ്ച മെയിൻപുരിയിലെ രാംകുതിർ ചാരിറ്റബിൾ ട്രസ്റ്റിൽ തിരച്ചിൽ നടത്തിയിരുന്നു. എന്നാൽ ഇയാളെ ഇതുവരെയും കണ്ടെത്താനായില്ല.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.





























