ന്യൂഡല്‍ഹി: മണിപ്പൂര്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രിംകോടതി. സംസ്ഥാന സര്‍ക്കാരില്‍ തങ്ങള്‍ക്കു വിശ്വാസമില്ലെന്ന് കോടതി വ്യക്തമാക്കി. സുരക്ഷാ കാരണം ചൂണ്ടിക്കാട്ടി കുക്കി സമുദായത്തില്‍പ്പെട്ട വിചാരണാ തടവുകാരനെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റാതിരുന്നതിലാണു കോടതിയുടെ കടുത്ത വിമര്‍ശനം. ജയില്‍ ഉദ്യോഗസ്ഥര്‍ ചികിത്സ നിഷേധിച്ചുവെന്ന് ആരോപിച്ച് ലുങ്കോംഗം ഹാവോകിപ് സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയാണ് ജസ്റ്റിസുമാരായ ജെ.ബി പര്‍ദിവാല, ഉജ്ജല്‍ ഭൂയാന്‍ എന്നിവരടങ്ങിയ സുപ്രിംകോടതി ബെഞ്ച് മണിപ്പൂര്‍ സര്‍ക്കാരിനെ വിമര്‍ശിച്ചത്. മൂലക്കുരുവും ക്ഷയരോഗവും ഉള്‍പ്പെടെയുണ്ടായിട്ടും ജയില്‍ അധികൃതര്‍ ആശുപത്രിയിലേക്കു കൊണ്ടുപോയില്ലെന്നാണ് ഇദ്ദേഹം ഹരജിയില്‍ പറഞ്ഞത്. നിരന്തരം അഭ്യര്‍ഥിച്ചിട്ടും അധികൃതര്‍ തിരിഞ്ഞുനോക്കിയില്ലെന്നും ലുങ്കോംഗത്തിന്റെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. തടവുകാരനെ ഗുവാഹത്തി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി പരിശോധനയ്ക്കു വിധേയനാക്കാന്‍ ജയില്‍ സൂപ്രണ്ടിനും സര്‍ക്കാരിനും സുപ്രിംകോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.





























