ബ്രിട്ടൺ വിധിയെഴുതി ; ആദ്യ ഫലസൂചനകൾ ഉടൻ

For full experience, Download our mobile application:
Get it on Google Play

ലണ്ടൻ: ബ്രിട്ടനിൽ പ്രധാനമന്ത്രിയും കൺസർവേറ്റീവ് പാർട്ടി നേതാവുമായ ഋഷി സുനക് ഭരണം നിലനിർത്തുമോ അതോ, കിയർ സ്റ്റാർമറിന്റെ നേതൃത്വത്തിലെ ലേബർ പാർട്ടി അധികാരം പിടിച്ചെടുക്കുമോ എന്ന് ഉടൻ അറിയാം. രാവിലെയോടെ തന്നെ ആദ്യ ഫലസൂചനകൾ പുറത്തുവന്നേക്കും.14 വർഷമായി തുടരുന്ന കൺസർവേറ്റീവ് ഭരണം ലേബർ പാർട്ടി വമ്പിച്ച ഭൂരിപക്ഷത്തിൽ തകർക്കുമെന്നാണ് എക്സിറ്റ് പോൾ ഫലങ്ങൾ സൂചിപ്പിക്കുന്നത്. ആകെയുള്ള 650 സീറ്റുകളിൽ 400ലധികം സീറ്റുകൾ ലേബർ പാർട്ടി നേടുമെന്നും അറുപത്തിയൊന്നുകാരനായ കിയർ സ്റ്റാർമർ അടുത്ത പ്രധാനമന്ത്രിയാകുമെന്നുമാണ് പ്രവചനം. 2020 മുതൽ പ്രതിപക്ഷ നേതാവാണ് സ്‌റ്റാർമർ.കൺസർവേറ്റീവ് പാർട്ടി 100 -155 സീറ്റിലേക്ക് ചുരുങ്ങുമെന്നും പ്രവചനമുണ്ട്. പാർട്ടിക്കുള്ളിലെ ഭിന്നതകളും ജീവിതച്ചെലവുകൾ കുത്തനെ ഉയർന്നതും കുതിച്ചുയർന്ന കുടിയേറ്റവും പാർട്ടിയോടുള്ള ജനങ്ങളുടെ മതിപ്പിനെ ബാധിച്ചിട്ടുണ്ട്. 2025 ജനുവരി 28 ആയിരുന്നു രാജ്യത്ത് തിരഞ്ഞെടുപ്പ് നടത്താനുള്ള സമയപരിധി. എന്നാൽ തിരഞ്ഞെടുപ്പ് നേരത്തെ ആക്കാനുള്ള അപ്രതീക്ഷിത തീരുമാനം മേയിൽ ഋഷി പ്രഖ്യാപിക്കുകയായിരുന്നു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിർത്തിയിട്ട തടിലോറിക്ക് പിന്നിൽ സ്‌കൂട്ടർ ഇടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

0
പാലാ : നിർത്തിയിട്ട തടി ലോറിക്ക് പിന്നിൽ സ്‌കൂട്ടർ ഇടിച്ച് രണ്ട്...

വാഴക്കാട് പോലീസിന്റെ ‘ചാലിയാർ രക്ഷകൻ’ ബോട്ട് പ്രവർത്തനരഹിതം ; ആശങ്കയിൽ നാട്ടുകാർ

0
മലപ്പുറം: ചാലിയാറിൽ വാഴക്കാട് പോലീസിന്റെ നിയന്ത്രണത്തിലുണ്ടായിരുന്ന 'ചാലിയാർ രക്ഷകൻ' എന്ന ബോട്ട്...

സമാധാന കരാറിലെ വ്യവസ്ഥകൾ തള്ളി ഇസ്രായേൽ ; ഗാസയിൽ ആക്രമണം തുടർന്ന് നെതന്യാഹു

0
ഗാസ : ഗാസയിൽ ആക്രമണം തുടർന്ന് ഇസ്രായേൽ. അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ്...

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴക്ക് സാധ്യത ; 12 ജില്ലകളിൽ ഓറഞ്ച് അലേർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത. 12 ജില്ലയിൽ ഓറഞ്ച്...