രാഹുൽ ഗാന്ധി വയനാട് ഒഴിയും

For full experience, Download our mobile application:
Get it on Google Play

ദില്ലി : രാഹുൽ ഗാന്ധി വയനാട് ഒഴിയും. റായ്ബറേലി സീറ്റ് നിലനിർത്താൻ പ്രവർത്തക സമിതിയിൽ ധാരണ. തീരുമാനം ഉടൻ കേരള നേതൃത്വത്തെ അറിയിക്കും. ഔദ്യോഗിക പ്രഖ്യാപനം പിന്നീട്. മണ്ഡല സന്ദര്‍ശനത്തിനുശേഷമായിരിക്കും തീരുമാനം അറിയിക്കുക. പ്രിയങ്ക ഗാന്ധി കേരളത്തിൽ മത്സരിക്കില്ല. കേരളത്തിലെ നേതാക്കളെ പരിഗണിക്കാൻ സാധ്യത. രാഹുല്‍ അടുത്തയാഴ്ച വയനാട്ടിലെത്തും. പിന്നാലെ റായ്ബറേലിയിലും എത്തും. വയനാട്ടിലും റായ്ബറേലിയിലും ജയിച്ചതോടെ രാഹുൽ ഗാന്ധി ഏതു മണ്ഡലം നിലനിർത്തുമെന്ന ചർച്ച കോൺഗ്രസിൽ ചൂടുപിടിച്ചിരുന്നു.

രാഹുൽ ഒരുകാരണവശാലും റായ്ബറേലി വിടില്ലെന്ന് അവിടത്തെ പ്രാദേശിക കോൺഗ്രസ് നേതൃത്വം വ്യക്തമാക്കുന്നു. രാഹുൽ ഗാന്ധി പ്രതിപക്ഷ നേതാവാകുമെന്ന് കൊടിക്കുന്നിൽ സുരേഷ് മാധ്യമങ്ങളോട് പ്രതികരിച്ചു. കോൺഗ്രസ് പ്രവർത്തക സമിതിയിലെ പൊതുവികാരം രാഹുൽ ഗാന്ധിയെ അറിയിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. അമേഠി, റായ്ബറേലി എന്നിവിടങ്ങളിലൊന്നിൽ ഗാന്ധി കുടുംബാംഗമില്ലാത്ത സ്ഥിതി സമീപകാലത്തൊന്നും ഉണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ റായ്ബറേലി രാഹുൽ നിലനിർത്തണമെന്നാണ് പാർട്ടിയിലെ ഭൂരിപക്ഷാഭിപ്രായം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

യുപിയിൽ വീണ്ടും ഒന്നിക്കാൻ കോൺഗ്രസും സമാജ്‍വാദി പാർട്ടിയും ; ബിജെപിയെ താഴെയിറക്കുക ലക്ഷ്യം

0
​ദില്ലി: ഉത്തർ പ്രദേശിൽ അടുത്ത വ‍ർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, സഖ്യ...

“സ്ത്രീകളെ പറ്റിക്കുന്ന വ്യാജ പ്രഖ്യാപനം”; പ്രിയദർശിനി പദ്ധതിക്കെതിരെ തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി ബി.ജെ.പി പ്രതിഷേധം

0
തിരുവനന്തപുരം: യുഡിഎഫ് സർക്കാർ കെഎസ്ആർടിസി ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയിൽ വാഗ്ദാനലംഘനം നടത്തിയെന്ന്...

നയതന്ത്ര തട്ടകത്തിൽ ട്രംപിന്റെ അപ്രതീക്ഷിത നീക്കം; ലെബനൻ ആക്രമണത്തിൽ ഇസ്രയേലിനെ തള്ളിപ്പറഞ്ഞ് അമേരിക്കൻ പ്രസിഡന്റ്

0
ന്യൂയോർക്ക്: പശ്ചിമേഷ്യൻ സംഘർഷത്തിൽ ഇറാനുമായുള്ള സമാധാന കരാർ അന്തിമഘട്ടത്തിലെത്തി നിൽക്കെ...

അതിർത്തി കടന്നുള്ള ലഹരിക്കടത്തിന് പൂട്ടിട്ടു; എക്‌സൈസിന്റെ മിന്നൽ നീക്കം, ‘കുവൈറ്റ് ഭായിജാൻ’ ഒടുവിൽ പിടിയിൽ

0
കോഴിക്കോട്: സംസ്ഥാനത്ത് ലഹരിമാഫിയകൾക്കെതിരെ എക്‌സൈസ് വകുപ്പ് നടത്തിവരുന്ന അതീവ രഹസ്യമായ പ്രത്യേക...