ബ്രിജ് ഭൂഷൺ പ്രധാനമന്ത്രിയുടെ സുരക്ഷാ കവചത്തിലാണ് കഴിയുന്നത് ; രാഹുൽഗാന്ധി

For full experience, Download our mobile application:
Get it on Google Play

ദില്ലി: ബ്രിജ് ഭൂഷണെതിരായ എഫ്‌ഐആറില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാജ്യത്തിന് വേണ്ടി 25 അന്തര്‍ദേശീയ മെഡലുകള്‍ കൊണ്ട് വന്ന പെണ്‍കുട്ടികള്‍ തെരുവില്‍ നീതിക്കായി യാചിക്കുകയാണ്. 15 ലൈംഗിക ആരോപണങ്ങള്‍ നേരിടുന്ന എംപി പ്രധാനമന്ത്രിയുടെ സുരക്ഷാ കവചത്തില്‍ കഴിയുന്നുവെന്നും രാഹുല്‍ വിമര്‍ശിച്ചു. അതേസമയം, പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടി ഉള്‍പ്പെടെ 7 വനിത താരങ്ങളാണ് ബ്രിജ് ഭൂഷണെതിരെ ലൈംഗീക പീഡന പരാതി നല്‍കിയത്. ഗുസ്ത താരങ്ങളുടെ പരാതികളാണ് ബ്രിജ് ഭൂഷണെതിരായ എഫ്‌ഐആറില്‍ ഉള്ളത്.

ഫോട്ടോ എടുക്കാനെന്നെ പേരില്‍ ചേര്‍ത്തുനിര്‍ത്തി സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിച്ചുവെന്നാണ് പ്രായപൂര്‍ത്തിയാകാത്ത താരത്തിന്റെ പരാതിയിലെടുത്ത എഫ്‌ഐആറില്‍ പറയുന്നത്. പരിശീലനം നടത്തുന്ന താരത്തിന്റെ ജഴ്‌സി ഉയര്‍ത്തി ദേഹത്ത് സ്പര്‍ശിച്ചു. ഊണ് മേശയ്ക്ക് സമീപത്ത് വച്ച് ശരീര ഭാഗങ്ങളില്‍ സ്പര്‍ശിച്ചു. സഹോദരനൊപ്പം ഗുസ്തി ഫെഡറേഷന്‍ ഓഫീസില്‍ വന്ന താരത്തോട് സഹോദരനെ പുറത്തുനിര്‍ത്തി അകത്തുവരാനാവശ്യപ്പെട്ട ബ്രിജ് ഭൂഷണ്‍ ലൈംഗിക അതിക്രമത്തിന് മുതിര്‍ന്നു. വരിയില്‍ നില്‍ക്കവേ പിന്‍വശത്തുകൂടെ വന്ന് ബ്രിജ് ഭൂഷണ്‍ ദേഹത്ത് സ്പര്‍ശിച്ചു. പ്രകടനം മെച്ചപ്പെടുത്താന്‍ ആവശ്യമായ സപ്പ്‌ളിമെന്റ്‌സ് നല്‍കാമെന്ന് പ്രലോഭിപ്പിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചു. പല വര്‍ഷങ്ങളില്‍ പല സ്ഥലങ്ങളിലായി നടന്ന ലൈംഗീക അതിക്രമങ്ങളാണ് പോലീസ് എഫ്‌ഐആറിലുള്ളത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തമിഴ്നാട് മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി എം കെ സ്റ്റാലിൻ

0
ചെന്നൈ: അടിയന്തരാവസ്ഥക്കാലത്ത് താൻ മിസ നിയമപ്രകാരം അറസ്റ്റിലായെന്ന വാദം വ്യാജമാണെന്ന...

തൃശൂരിൽ കാലാവധി കഴിഞ്ഞ സൗന്ദര്യവർദ്ധക വസ്തു വിൽപന നടത്തിയ കടയുടമയ്ക്ക് ജില്ലാ ഉപഭോക്തൃ തർക്ക...

0
തൃശൂർ: തൃശൂരിൽ കാലാവധി കഴിഞ്ഞ സൗന്ദര്യവർദ്ധക വസ്തു വിൽപന നടത്തിയ...

കോഴിക്കോട് മത്സ്യബന്ധനത്തിന് പോയ തൊഴിലാളികളുടെ വലയിൽ നിന്നും ഷെൽ കണ്ടെത്തി

0
കോഴിക്കോട്: കോഴിക്കോട് പുതിയാപ്പയിൽ മത്സ്യബന്ധനത്തിന് പോയ തൊഴിലാളികളുടെ വലയിൽ നിന്നും ഷെൽ...

തിരുവല്ല കടപ്രയില്‍ സഹോദരങ്ങള്‍ മര്‍ദ്ദനത്തിനിരയായ സംഭവം : പ്രതികളെ പിടികൂടാതെ പോലീസ്

0
തിരുവല്ല : കളിക്കാന്‍ ഷട്ടില്‍ കോക്ക് വാങ്ങുവാന്‍ കടയിലേക്ക് പോയ സഹോദരങ്ങളായ...