കോൺഗ്രസും സിപിഎമ്മും തമ്മിൽ ഒത്തുകളി ; കേരളത്തിൽ പിണറായി തന്നെ ഭരിക്കട്ടെ എന്നതാണ് രാഹുൽഗാന്ധിയുടെ തീരുമാനം : വി.മുരളീധരൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : എൽഡിഎഫ് – യുഡിഎഫ് നേതാക്കൾ ഒരു മുന്നണിയുടെ ഭാഗമായി നിന്ന് ജനത്തെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. നിയമസഭയിലേക്ക് സിപിഎം എന്നും പാർലമെന്‍റിലേക്ക് കോൺഗ്രസ് എന്നും മുൻപേ ധാരണയായതാണ്. രാഹുൽ ഗാന്ധി വയനാട്ടിൽ നിന്നല്ലാതെ രാജ്യത്ത് ഒരിടത്ത് നിന്നും ജയിക്കാൻ പോകുന്നില്ല. അതുകൊണ്ട് കേരളത്തിൽ പിണറായി ഭരിച്ചോട്ടെ എന്ന് രാഹുലും കുറച്ച് പേരെ ലോകസഭയിലേക്ക് തരാമെന്ന് യച്ചൂരിയും ധാരണയിലെത്തിയതാണ്. സ്വർണക്കടത്തിൽ കേന്ദ്ര അന്വേഷണ ഏജൻസികൾ എവിടെ വരെയെത്തി എന്നത് എല്ലാവർക്കും അറിയാം. സിബിഐ വരുമ്പോൾ കേന്ദ്രവേട്ട എന്ന് പറഞ്ഞ് ഒന്നിക്കുന്നത് പിണറായി വിജയനും വി.ഡി.സതീശനുമാണ്. അതുകൊണ്ട് അന്വേഷണത്തിൽ ഒത്തുകളിയെന്ന വാദം വിലപ്പോകില്ലെന്നും വി.മുരളീധരൻ പറഞ്ഞു.ബംഗാളിൽ സിപിഎമ്മിനെ തുടച്ച് നീക്കിയത് ബിജെപിയെന്നും കേരളത്തിലും ബിജെപി തന്നെ തുടച്ച് നീക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

കേരളത്തിലെ സ്ത്രീ സമൂഹം ഭാരതീയ ജനതാ പാർട്ടിക്ക് ഒപ്പമെന്നതിന്‍റെ സൂചനയാണ് പ്രധാനമന്ത്രി പങ്കെടുത്ത മഹിളാ സമ്മേളനം വ്യക്തമാക്കുന്നതെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. കേരളത്തിലെ ജനങ്ങൾക്ക് ഏറ്റവും പ്രയോജനകരമായ പദ്ധതികൾ നടപ്പാക്കുന്നത് കേന്ദ്രസർക്കാരാണ്. അതിന്‍റെ ഗുണഫലം കിട്ടാതെ ഇരിക്കാൻ തടസം സംസ്ഥാന സർക്കാരെന്നും കേന്ദ്രമന്ത്രി വിമർശിച്ചു. വനിതാബിൽ നരേന്ദ്രമോദി നടപ്പാക്കിയപ്പോൾ അതിന് വേണ്ടി സംസാരിച്ചുനടന്നപലരും മിണ്ടാതെയായി. അരി ലഭ്യമാകണമെങ്കിൽ പിണറായി അല്ല നരേന്ദ്രമോദി തന്നെ വിചാരിക്കണമെന്ന് മറിയക്കുട്ടി ചേട്ടത്തിയെ പോലുള്ളവർ പറഞ്ഞുതുടങ്ങിയെന്നും വി.മുരളീധരൻ പറഞ്ഞു. പ്രധാനമന്ത്രിയുടെ വരവ് ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് അനുകൂല അന്തരീക്ഷമൊരുക്കി. തൃശൂരിലെയും സമീപ ജില്ലകളിലെയും മഹിളാ സാന്നിധ്യമാണ് അവിടെ കണ്ടത്. സംസ്ഥാനം മുഴുവൻ ഉള്ളവർ എത്തിയിരുന്നുവെങ്കിൽ തേക്കിൻകാട് മൈതാനത്തിന് ഉൾക്കൊള്ളാൻ പറ്റാത്ത അവസ്ഥ ആയേനെ എന്നും മന്ത്രി പറഞ്ഞു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...