‘കപടവാഗ്ദാനങ്ങള്‍ ഭക്ഷിച്ച് ജീവിക്കൂ’ : പാചകവാതക വിലവര്‍ധനവില്‍ കേന്ദ്രത്തെ വിമർശിച്ച് രാഹുല്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : പാചകവാതക വിലവര്‍ധനവില്‍ കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. കപടവാഗ്ദാനങ്ങള്‍ ഭക്ഷിച്ച് കഴിയുക എന്നതാണ് മോദി സര്‍ക്കാര്‍ ജനങ്ങള്‍ക്ക് മുന്നില്‍ വെക്കുന്ന പ്രതിവിധിയെന്ന് അദ്ദേഹം ട്വീറ്റില്‍ ആരോപിച്ചു. പാചകവാതകത്തിന്റെ വില വീണ്ടും വര്‍ധിച്ചിരിക്കുന്നു. ജനങ്ങള്‍ക്കായി മോദി സര്‍ക്കാരിന് മുന്നോട്ടുവെക്കാനുള്ള നിര്‍ദേശങ്ങള്‍ ഇവയാണ്- കച്ചവടങ്ങള്‍ അടച്ചുപൂട്ടുക, സ്റ്റൗവുകള്‍ വലിച്ചെറിയുക, കപടവാഗ്ദാനങ്ങള്‍ ഭക്ഷിച്ച് ജീവിക്കുക, രാഹുല്‍ ഗാന്ധി ട്വീറ്റില്‍ പറഞ്ഞു.

ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് 25 രൂപയും വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന് 100 രൂപയുമാണ് വര്‍ധിപ്പിച്ചത്. ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയും ഒരു മാസത്തിനിടെ നാലാം തവണയുമാണ് വില വര്‍ധിക്കുന്നത്. അഞ്ചു ദിവസത്തിനിടെ 50 രൂപയാണ് പാചകവാതകത്തിന് കൂടിയത്. പാചകവാതകത്തിന് ഫെബ്രുവരിയില്‍ മാത്രം 100 രൂപയുടെ വര്‍ധനവുണ്ടായി. ഇന്ത്യയില്‍ പെട്രോള്‍, ഡീസല്‍ വില എക്കാലത്തെയും ഉയര്‍ന്ന നിരക്കിലെത്തി നില്‍ക്കുമ്പോഴാണ് എല്‍പിജി വിലവര്‍ധന.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...