രാഹുൽ-കെസി നിര്‍ണായക കൂടിക്കാഴ്ച അവസാനിച്ചു

For full experience, Download our mobile application:
Get it on Google Play

ദില്ലി: കേരളത്തിന്റെ മുഖ്യമന്ത്രി ആരാണ് എന്നതിൽ സസ്പെൻസ് തുടരുന്നു. ദില്ലിയിലെ രാഹുൽ ​ഗാന്ധിയുടെ വസതിയില്‍ നടന്ന രാഹുൽ – കെസി കൂടിക്കാഴ്ച അവസാനിച്ചു. ഒരു മണിക്കൂറിലേറെ നേരം കൂടിക്കാഴ്ച നീണ്ടു. കെസി വേണുഗോപാലിനെ 9 മണിയോടെയാണ് രാഹുൽ തന്റെ വസതിയിലേക്ക് വിളിപ്പിച്ചത്. കൂടിക്കാഴ്ചയുടെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ആകാംക്ഷയുടെ മുൾമുനയിലാണ് കെ സി, വി ഡി, ആർസി ക്യാമ്പുകൾ. ദീപ ദാസ് മുൻഷിയും മുകുൾ വാസ്നിക്കും കേരളത്തിലേക്ക് തിരിച്ചിട്ടില്ല. അവര്‍ ദില്ലിയിൽ തന്നെ തുടരുകയാണ്. ദീപ ദാസ് മുൻഷിയും രണ്ട് എഐസിസി നിരീക്ഷകരും ഇന്ന് വൈകിട്ട് നാല് മണിക്ക് ചാർട്ടേഡ് ഫ്ലൈറ്റിൽ തിരുവനന്തപുരത്ത് എത്തും എന്നാണ് വിവരം.

ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് നിയമസഭാകക്ഷിയോഗം ചേരുമെന്നാണ് നേരത്തെ അറിയിച്ചിരുന്നതെങ്കിലും നിലവിലെ സാഹചര്യത്തിൽ യോഗം വൈകും. ഇന്ന് ഗവർണറുമായുള്ള കൂടിക്കാഴ്ചക്ക് കോൺഗ്രസ് സമയം തേടിയിട്ടുണ്ട്. ലോക്ഭവനുമായി കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് ആശയവിനിമയം നടത്തി. അതേസമയം, വിഡി സതീശൻ ആലുവയിലെ വീട്ടിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയിലാണ്. രമേശ് ചെന്നിത്തല തിരുവനന്തപുരത്തെ വീട്ടിൽ തുടരുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയർ ഷോയ്ക്കിടെ നിയന്ത്രണം നഷ്ടപ്പെട്ട് യുദ്ധവിമാനം താഴേക്ക് പതിച്ചു ;

0
ഗ്രീക്ക്: ഏഥൻസിന് സമീപമുള്ള തനാഗ്ര വ്യോമതാവളത്തിൽ നടന്ന വാർഷിക വ്യോമ പ്രദർശനത്തിനിടയിൽ...

കഴിഞ്ഞ മാസം ചെങ്കോട്ടയില്‍ നല്‍കിയത് ഹോമിയോപ്പതി ഡോസ് : ദിമാഗി നക്സൽ പരാമർശം ആവർത്തിച്ച്...

0
ന്യൂഡൽഹി: ദിമാഗി നക്‌സല്‍ പരാമര്‍ശം ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ...

വ്യാപാര യുദ്ധങ്ങൾക്കിടയിലും അനുനയ നീക്കം ; ചൈനീസ് പ്രസിഡന്റിനായി വിരുന്ന് ഒരുക്കാൻ യു.എസ് പ്രസിഡന്റ്

0
വാഷിംഗ്ടൺ :ഇറാനുമായുള്ള സാമ്പത്തിക ബന്ധത്തെച്ചൊല്ലി അമേരിക്കയും ചൈനയും തമ്മിൽ തർക്കങ്ങൾ നിലനിൽക്കുന്നതിനിടെ,...

ചികിത്സാ സഹായമായി സമാഹരിച്ച തുകയിൽ നിന്ന് പണം തട്ടിയെന്ന് പരാതി; ‘മല്ലു ബോയ്‌സ്’ വ്‌ളോഗർക്കെതിരെ...

0
തിരുവനന്തപുരം: മല്ലു ബോയ്‌സ് അക്കൗണ്ട് ഉടമ രാജേഷിനെതിരെ ഗുരുതര ആരോപണവുമായി തിരുവനന്തപുരം...