കൊച്ചി : ഇന്ധന വില വർധനയ്ക്കെതിരെ കൊച്ചിയിൽ വാഹന ഗതാഗതം സ്തംഭിപ്പിച്ച് കൊണ്ടുള്ള കോൺഗ്രസ് പ്രതിഷേധ സമരത്തിനെതിരെയുള്ള ജോജുവിന്റെ പ്രതിഷേധം വെറും ഷോ ആണെന്നാണ് കോൺഗ്രസ് നേതാക്കൾ പ്രതികരിച്ചത്. ജോജു മദ്യപിച്ചാണ് എത്തിയതെന്നും വനിതാ പ്രവര്‍ത്തകരെ ഉള്‍പ്പെടെ അധിക്ഷേപിക്കുന്ന തരത്തിലായിരുന്നു നടന്റെ പെരുമാറ്റമെന്നുമാണ് കോൺഗ്രസ് നേതാക്കളുടെ ആരോപണം. ജോജുവിനെതിരെ യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലും ഹൈബി ഈഡനും രംഗത്തെത്തിയിട്ടുണ്ട്.
ഇന്ധന വില വർധനയ്ക്കെതിരെ കൊച്ചിയിൽ വാഹന ഗതാഗതം സ്തംഭിപ്പിച്ച് കൊണ്ടുള്ള കോൺഗ്രസ് പ്രതിഷേധ സമരത്തിനെതിരെ നടൻ ജോജു ജോർജ് രംഗത്തെത്തിയിരുന്നു. വൈറ്റിലയിൽ ഗതാഗതം തടസപെടുത്തിയതിനെതിരെ ആയിരുന്നു നടന്റെ പ്രതിഷേധം. പ്രതിഷേധം വേണമെന്നും എന്നാൽ ജനങ്ങളെ ബുദ്ധിമുട്ടിച്ച് കൊണ്ടായിരിക്കരുതെന്നും ജോജു പറഞ്ഞു. അതിനിടെ പ്രതിഷേധിച്ച ജോജുവിന്റെ വഹനം സമരക്കാർ അടിച്ച് തകർക്കുകയും ചെയ്തു.