കാലവും ചരിത്രവും മിശിഹായുടേതാണ്, ഒറ്റുകാരന്റേതല്ല – രാഹുല്‍ മാങ്കൂട്ടത്തില്‍

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണി ബിജെപിയിലേക്ക് ചേക്കേറിയതിനെ വിമര്‍ശിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍. കാലവും ചരിത്രവും മിശിഹായുടേതാണ്, ഒറ്റുകാരന്റേത് അല്ലെന്നാണ് അനിലിനെതിരായ രാഹുലിന്റെ വിമര്‍ശനം.

‘ഇന്ന് പെസഹയാണ്. ക്രിസ്തു തന്റെ ശിഷ്യഗണങ്ങളോടൊത്ത് തന്റെ അവസാന അത്താഴം കഴിച്ച ദിനം. അന്ത്യ അത്താഴ സമയത്തും ക്രിസ്തുവിന് ബോധ്യമുണ്ടായിരുന്നു തന്നോടൊപ്പം താലത്തില്‍ കൈമുക്കുന്നവന്‍ തന്നെ ഒറ്റുമെന്ന്. മിശിഹായോടുകൂടെ ഇത്ര കാലം കഴിഞ്ഞിട്ടും ഒറ്റുകാരന് അവന്റെ ചങ്കിടിപ്പിന്റെ താളം മനസ്സിലായില്ല. മുപ്പത് വെള്ളിക്കാശിന് ഒറ്റിയവന് ഒടുവിലത് ദേവാലയത്തിലേക്ക് വലിച്ചെറിഞ്ഞ് കെട്ടിത്തൂങ്ങി ചാകേണ്ടി വന്നു. പിന്നീട് ലോകം കണ്ടത് കുടല് തുറിച്ച് താഴെക്കിടക്കുന്ന ഒറ്റുകാരനെയാണ്. ഇത് ഒറ്റുകാരുടെ മുന്‍ഗാമിയുടെ ചരിത്രമാണ്. ഒരു ഉയിര്‍പ്പ് ഇല്ലായെന്ന് ക്രൂശകരും കരുതുന്നുണ്ടാകും. ഇന്ന് ഒറ്റുകാരന്‍ മിശിഹായ്ക്ക് വില പറഞ്ഞുറപ്പിച്ച്, നാളെ ദുഃഖവെള്ളിയില്‍ അസാനിക്കാമെന്ന് കരുതിയെങ്കില്‍ തെറ്റി, മൂന്നാംപക്കം ഒരു ഉയിര്‍പ്പുണ്ടാകും നിശ്ചയമായും…. കാലവും ചരിത്രവും മിശിഹായുടേതാണ്, ഒറ്റുകാരന്റെത് അല്ല’ – രാഹുല്‍ മാങ്കൂട്ടത്തില്‍ ഫേസ്ബുക്കില്‍ കുറിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ആലപ്പുഴയിലെ വിവാദ രക്ഷാപ്രവർത്തനം ; എഡിജിപി എംആർ അജിത് കുമാറിനെ കുറ്റപ്പെടുത്തിയുള്ള റിപ്പോർട്ട് കിട്ടിയിട്ടില്ലെന്ന്...

0
തിരുവനന്തപുരം: ആലപ്പുഴയിലെ വിവാദ രക്ഷാപ്രവർത്തനത്തിൽ എഡിജിപി എംആർ അജിത് കുമാറിനെ കുറ്റപ്പെടുത്തിയുള്ള...

ശബരിമല തീർത്ഥാടനം കൂടുതൽ സുതാര്യവും കാര്യക്ഷമവുമാക്കാൻ വിപുലമായ പരിഷ്കാരങ്ങൾ പ്രഖ്യാപിച്ച് ദേവസ്വം ബോർഡ് പ്രസിഡന്റ്...

0
തിരുവനന്തപുരം: ശബരിമല തീർത്ഥാടനം കൂടുതൽ സുതാര്യവും കാര്യക്ഷമവുമാക്കാൻ വിപുലമായ പരിഷ്കാരങ്ങൾ പ്രഖ്യാപിച്ച്...

നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ രോഗി കുഴഞ്ഞു വീണു മരിച്ച സംഭവം ; ജില്ലാ മെഡിക്കൽ...

0
തിരുവനന്തപുരം: നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ നെഞ്ചുവേദനയുമായെത്തിയ രോഗി കുഴഞ്ഞു വീണു മരിച്ച...

സത്യപ്രതി‍ജ്ഞ ചെയ്യാൻ അവസരമൊരുക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി കൗൺസിലർ ആർ സു​ഗതൻ ഹൈക്കോടതിയിൽ

0
കൊച്ചി: സത്യപ്രതി‍ജ്ഞ ചെയ്യാൻ അവസരമൊരുക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം കോർപറേഷനിലെ വാഴോട്ടുകോണം ബിജെപി...