Sunday, May 11, 2025 6:21 am

വിജയന്‍റെ പോലിസ് സേനയേതാ ഹനുമാന്‍ സേനയേതായെന്ന് വ്യക്തമല്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി  : കേരള പോലീസില്‍ ആര്‍.എസ്.എസ് ഗ്യാങ്ങ് പ്രവര്‍ത്തിക്കുന്നുണ്ടെന്ന സി.പി.ഐ ദേശീയ എക്സിക്യൂട്ടീവ് അംഗം ആനി രാജയുടെ വാദത്തെ ഗൗരവമായി കാണണമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. കേരളത്തിലെ പിങ്ക് പോലിസും, കാക്കി പോലിസും, റെഡ് പോലിസുമൊക്കെ പ്രവര്‍ത്തനം കൊണ്ട് സദാചാര പോലീസാണ്. ഔചിത്യവും, നിഷ്പക്ഷതയും, ധാര്‍മ്മികതയും, സത്യസന്ധതയുമൊക്കെ വെച്ച്‌ പരിശോധിച്ചാല്‍ വിജയന്‍റെ പോലിസ് സേനയേതാ ഹനുമാന്‍ സേനയേതായെന്ന് വ്യക്തമല്ലെന്ന് രാഹുല്‍ ഫേസ്‌ബുക്കില്‍ കുറിച്ചു.

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:
കേരള പോലീസില്‍ ‘ ആര്‍.എസ്.എസ് ഗ്യാംങ്ങ് ‘ പ്രവര്‍ത്തിക്കുന്നുണ്ടെന്ന സി.പി.ഐ ദേശിയ എക്സിക്യൂട്ടീവ് അംഗം സഖാവ് ആനി രാജയുടെ പ്രതികരണത്തെ ഗൗരവത്തോടെ കാണണം. യോഗി ആദിത്യനാഥ് പോലീസ് മന്ത്രിയാകുമ്പോഴും സഖാവ് പിണറായി വിജയന്‍ ആഭ്യന്തര മന്ത്രിയായിരിക്കുമ്പോഴും ഒരേ അവസ്ഥയാണ് എന്നതില്‍ പ്രത്യേക ഞെട്ടല്‍ ഒന്നുമില്ലെങ്കിലും, സി.പി.ഐ ദേശിയ നേതാവ് വരെ അത് തിരിച്ചറിയുന്നു എന്നത് പ്രസക്തമാണ്. ആര്‍.എസ്.എസ് ബോംബെറിഞ്ഞു കൊലപ്പെടുത്തുവാന്‍ ശ്രമിച്ചു എന്ന സി.പി.ഐ എം പോളിറ്റ് ബ്യൂറോ മെമ്പര്‍ കോടിയേരി ബാലകൃഷ്ണന്‍റെ തൊട്ട് ആര്‍.എസ്.എസ് പ്രതിയാകുന്ന എത്ര പരാതികളിലാണ് വിജയന്‍റെ കാലത്ത് നീതി നിഷേധിക്കപ്പെടുന്നത്.

കേരളത്തിലെ പിങ്ക് പോലിസും, കാക്കി പോലിസും, റെഡ് പോലിസുമൊക്കെ പ്രവര്‍ത്തനം കൊണ്ട് സദാചാര പോലീസാണ്. ഔചിത്യവും, നിഷ്പക്ഷതയും, ധാര്‍മ്മികതയും, സത്യസന്ധതയുമൊക്കെ വെച്ച്‌ പരിശോധിച്ചാല്‍ വിജയന്‍റെ പോലിസ് സേനയേതാ ഹനുമാന്‍ സേനയേതായെന്ന് വ്യക്തമല്ല. കഴിഞ്ഞ മന്ത്രിസഭ തൊട്ട് കേരളത്തിലെ ക്യാബിനറ്റില്‍ നുഴഞ്ഞു കയറിയ സംഘ പരിവാര്‍ പ്രത്യശാസ്ത്രം പോലീസ് സേനയിലും കടന്നു കൂടിയിരിക്കുന്നു. ഇതേ കുറിച്ച്‌ ചോദിച്ചാല്‍ മുഖ്യമന്ത്രി പറയാന്‍ സാധ്യതയുള്ള പഴമൊഴി ‘മുല്ല പൂമ്പൊടിയേറ്റു കിടക്കും കല്ലിനുമുണ്ടാ സൗരഭ്യം’ എന്നാകും. മുല്ല പൂവല്ല, താമരപ്പൂവാണ് താങ്കള്‍ക്ക് താല്പര്യമെന്നത് അങ്ങാടിപ്പാട്ടാണ്. താങ്കളുടെ ആര്‍.എസ്.എസ് വിധേയത്വം സേനയില്‍ കുത്തിനിറയ്ക്കാതിരിക്കണമെന്ന് ഘടകകക്ഷി നേതാവിന്‍റെ പരോക്ഷ വിമര്‍ശനത്തെയെങ്കിലും താങ്കള്‍ ഉള്‍ക്കൊള്ളണം. താമര ഒരു തണലായി കാണരുത്, വേരിറങ്ങും, ഇന്‍ഫക്ഷനാകും….

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്ക് തിരിച്ചടി

0
ലണ്ടൻ: പ്രീമിയർ ലീഗിൽ തരംതാഴ്ത്തൽ ഉറപ്പിച്ച സതാംപ്ടണിനോട് സമനിലയിൽ കുരുങ്ങി മാഞ്ചസ്റ്റർ...

ഇന്ത്യയുമായുള്ള വെടിനിർത്തൽ ധാരണ ലംഘിച്ചിട്ടില്ലെന്ന് പാകിസ്ഥാൻ

0
ഇസ്ലാമാബാദ് : ഇന്ത്യയുമായുള്ള വെടിനിർത്തൽ ധാരണ ലംഘിച്ചിട്ടില്ലെന്ന് പാകിസ്ഥാൻ. വെടിനിർത്തൽ ധാരണ...

ബംഗ്ലാദേശിൽ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ പാർട്ടിയായ അവാമി ലീഗിനെ നിരോധിച്ചു

0
ധാക്ക: ബംഗ്ലാദേശിൽ മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ മുൻ പ്രധാനമന്ത്രി ഷെയ്ഖ്...

പലസ്തീനെ രാഷ്ട്രമായി അംഗീകരിക്കുന്ന വമ്പൻ പ്രഖ്യാപനത്തിന് അമേരിക്ക

0
ന്യൂയോർക്ക് : പലസ്തീനെ രാഷ്ട്രമായി അംഗീകരിക്കുന്ന വമ്പൻ പ്രഖ്യാപനത്തിന് അമേരിക്കയും പ്രസിഡന്‍റ്...