ലഹരിക്കും അന്ധവിശ്വാസങ്ങള്‍ക്കെതിരേയുള്ള പോരാട്ടങ്ങള്‍ ആരംഭിക്കേണ്ടത് കലാലയങ്ങളില്‍ നിന്ന് : ഡോ. രാഹുല്‍ എസ്.നായര്‍

For full experience, Download our mobile application:
Get it on Google Play

തൊടുപുഴ : ലഹരിക്കും അന്ധവിശ്വാസങ്ങള്‍ക്കെതിരേയുള്ള പോരാട്ടങ്ങള്‍ ആരംഭിക്കേണ്ടത് കലാലയങ്ങളില്‍ നിന്നാണെന്ന് ഇടുക്കി സബ് കളക്ടര്‍ ഡോ.രാഹുല്‍ എസ്.നായര്‍ പറഞ്ഞു. തൊടുപുഴ ന്യൂമാന്‍ കോളേജിലെ മെറിറ്റ് ഡേ ആഘോഷത്തില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. വിദേശ സര്‍വകലാശാലകളിലേക്കുള്ള നമ്മുടെ വിദ്യാര്‍ഥികളുടെ ഒഴുക്ക് കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ നില നില്‍പ്പ് അപകടത്തിലാക്കുകയാണെന്ന് കോതമംഗലം രൂപതാ മെത്രാന്‍ മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ ചടങ്ങില്‍ അഭിപ്രായപ്പെട്ടു.

എം.ജി.യൂണിവേഴ്സിറ്റി പരീക്ഷകളില്‍ റാങ്ക് കരസ്ഥമാക്കിയവരും സ്പോര്‍ട്സ്, എന്‍.സി.സി., എന്‍.എസ്.എസ്. എന്നീ മേഖലയില്‍ ശ്രദ്ധേയമായ നേട്ടംകൈ വരിച്ചവരുമായ വിദ്യാര്‍ഥികളെ ചടങ്ങില്‍ അനുമോദിച്ചു. കോളേജിന്‍റെ  സുവര്‍ണ ജൂബിലിയോര്‍മയ്ക്കായി ഏര്‍പ്പെടുത്തിയ ന്യൂമാന്‍ യൂത്ത് എക്സലന്‍സ് അവാര്‍ഡ് തേവര എസ്. എച്ച്‌. കോളേജിലെ എബി ജോണിനു സമ്മാനിച്ചു. കോളേജ് മാനേജര്‍ ഫാ. ഡോ. പയസ് മലേകണ്ടത്തില്‍, പ്രിന്‍സിപ്പല്‍ ഡോ. ബിജിമോള്‍ തോമസ്, വൈസ് പ്രിന്‍സിപ്പല്‍ സാജു ഏബ്രഹാം, ബര്‍സര്‍ ഫാ. ബന്‍സന്‍ ആന്റണി എന്നിവര്‍ പ്രസംഗിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

രോഗികളുടെ പുറത്ത് എലിയും പൂച്ചയുമൊക്കെ ടോം & ജെറി കളിക്കുന്നത് കണ്ടിട്ടുണ്ടോ?’; സർക്കാർ ആശുപത്രികളെ...

0
കൊച്ചി: സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കെ യു ജനീഷ് കുമാര്‍...

​എംബിബിഎസ് പഠനച്ചെലവ് കുറയുന്നു; ഫീസ് ഘടനയിൽ മാറ്റം വരുത്തി സർക്കാർ ഉത്തരവ്

0
തിരുവനന്തപുരം: സംസ്ഥാനത്തെ എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസം. കോഴ്‌സ് ട്യൂഷന്‍ ഫീസ് ഇനി...

ആരെ പിന്തുണയ്ക്കും? വേൾഡ് കപ്പ് ഫൈനലിൽ മനസ്സ് തുറന്ന് ശശി തരൂർ; നിലപാട് ഇങ്ങനെ

0
തിരുവനന്തപുരം: ഫിഫ വേള്‍ഡ് കപ്പ് ഫൈനലില്‍ താന്‍ പിന്തുണയ്ക്കുന്ന ടീം ഏതാണെന്ന്...

സ്മാർട്ട്ഫോൺ വിപണി പിടിച്ചടക്കാൻ ഗൂഗിൾ; പിക്സൽ 11 സീരീസിലെ വിപ്ലവകരമായ മാറ്റങ്ങൾ പുറത്ത്.

0
ഗൂഗിൾ പിക്സൽ 10 സീരീസ് നേടിയ വൻ വിജയത്തിന് ശേഷം, സ്മാർട്ട്ഫോൺ...