ഭാരത് ജോഡോ യാത്ര കേരളത്തിൽ ; രാഹുൽ ഗാന്ധിയും സംഘവും തങ്ങുക സ്‌കൂളിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഭാരത് ജോഡോ യാത്ര നയിക്കുന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഞായറാഴ്ച രാത്രി തങ്ങുക തിരുവനന്തപുരത്തെ ഒരു സ്‌കൂളിലായിരിക്കും. യാത്രയുടെ ആ​രംഭത്തില്‍ സൂചിപ്പിച്ചത് കണ്ടെയ്നറുകളില്‍ തങ്ങുമെന്നാണെങ്കിലും തിരുവനന്തപുരം കാര്‍ഷിക സര്‍വ്വകലാശാലയിലെ എസ് എഫ് ഐ പ്രവര്‍ത്തകരുടെ കുത്തിയിരിപ്പ് സമരത്തെ തുടര്‍ന്നാണ് താമസം മാറ്റിയത്.

തുടര്‍ന്നാണ് രാഹുല്‍ എംപിമാര്‍ക്കും നേതാക്കള്‍ക്കുമൊപ്പം തങ്ങാന്‍ തീരുമാനിച്ചത്. യാത്രയെ വിവാദങ്ങളില്‍ നിന്ന് അകറ്റി നിര്‍ത്താനാണ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നതെന്നും അതിനാല്‍ കണ്ടെയ്നറുകള്‍ക്ക് പകരം രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള പാര്‍ട്ടി നേതാക്കള്‍ ഇന്ന് രാത്രി സ്‌കൂളില്‍ തങ്ങുമെന്നും വൃത്തങ്ങള്‍ എഎന്‍ഐയോട് പറഞ്ഞു. രാഹുല്‍ ഗാന്ധി നയിക്കുന്ന കോണ്‍ഗ്രസിന്റെ ഭാരത് ജോഡോ യാത്ര അഞ്ചാം ദിവസമാണ് കേരളത്തിലെത്തിയത്. കേരള-തമിഴ്‌നാട് അതിര്‍ത്തിയോട് ചേര്‍ന്നുള്ള പാറശ്ശാലയിലാണ് കോണ്‍ഗ്രസ് നേതാക്കള്‍ എത്തിയത്.

150 ദിവസത്തിനുള്ളില്‍ കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെയുള്ള 3,500 കിലോമീറ്റര്‍ പൂര്‍ത്തിയാക്കുകയും 12 സംസ്ഥാനങ്ങള്‍ ഉള്‍ക്കൊള്ളുകയും ചെയ്യും.കേരളത്തില്‍ നിന്ന് യാത്ര സെപ്റ്റംബര്‍ 30 ന് കര്‍ണാടകത്തിലെത്തും. എല്ലാ ദിവസവും 25 കിലോമീറ്റര്‍ ദൂരമാണ് പദയാത്ര പിന്നിടുക. സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഉള്‍പ്പെടെയുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുക്കുന്ന പദയാത്രകള്‍, റാലികള്‍, പൊതുയോഗങ്ങള്‍ എന്നിവയും യാത്രയില്‍ ഉള്‍പ്പെടുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാസപ്പടി കേസിൽ സിപിഎം ജില്ലാ കമ്മിറ്റി അംഗത്തിൻ്റെ വീട്ടിലും ഇഡി റെയ്ഡ്

0
കോഴിക്കോട്: സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം നിഖിലിൻ്റെ ഫ്ലാറ്റിൽ ഇ...

സേ പരീക്ഷ ഫീസ് കുറച്ചു, വിദ്യാർഥികളുടെ ആവശ്യങ്ങൾ അംഗീകരിച്ച് കോതമംഗലം എം എ കോളജ്...

0
എറണാകുളം : വിദ്യാർഥികളുടെ ആവശ്യങ്ങൾ അംഗീകരിച്ച് കോതമംഗലം എം എ എൻജിനീയറിങ്...

‘കേരളത്തിലെ വൈദ്യുതപ്രതിസന്ധിക്ക് കാരണം കെ.എസ്.ഇ.ബി.യിലെ യൂണിയൻ‌രാജ്’ ; വെള്ളാപ്പള്ളി

0
ആലപ്പുഴ : സംസ്ഥാനം കടുത്ത ഊർജപ്രതിസന്ധി നേരിടുകയാണെന്നും കെ.എസ്.ഇ.ബി.യിലെ യൂണിയൻ‌രാജാണ് പ്രശ്നങ്ങൾക്കു...

നെല്ലുസംഭരണ നയം പ്രഖ്യാപിക്കാതെ സർക്കാർ ; ആശങ്കയിൽ കർഷകർ

0
ആലപ്പുഴ : ഒന്നാംവിള നെല്ലുസംഭരണത്തിന്റെ രജിസ്ട്രേഷനും അപേക്ഷാ നടപടികളും തുടങ്ങിയെങ്കിലും സംഭരണനയവും...