രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിക്കപ്പെട്ടതില്‍ പോലീസിന് വീഴ്ച്ച : മനോജ് എബ്രഹാം

For full experience, Download our mobile application:
Get it on Google Play

വയനാട് : രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിക്കപ്പെട്ടതില്‍ പോലീസിന് വീഴ്ച്ച, മനോജ് എബ്രഹാം. രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിക്കപ്പെട്ടതില്‍ പോലീസിന് ജാഗ്രത കുറവുണ്ടായെന്ന് പ്രാഥമിക വിലയിരുത്തല്‍. ദേശീയ നേതാവിന്റെ ഓഫീസാണെന്ന പ്രാധാന്യത്തോടെ പോലീസ് സുരക്ഷ ഒരുക്കിയില്ല. എസ്എഫ്ഐ മാര്‍ച്ചിനെ പ്രതിരോധിക്കാന്‍ വേണ്ട സുരക്ഷ ഒരുക്കുന്നതില്‍ ഉദ്യോഗസ്ഥ വീഴ്ചയുണ്ടായെന്നാണ് എഡിജിപി മനോജ് എബ്രാഹിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.

പോലീസിനെ മറികടന്ന് പ്രവര്‍ത്തകര്‍ അകത്ത് കയറിയിട്ടും നടപടി എടുക്കുന്നതില്‍ വീഴ്ചയുണ്ടായി. വയനാട്ടില്‍ ക്യാമ്പ് ചെയ്താണ് മനോജ് എബ്രഹാം അന്വേഷണം നടത്തുന്നത്. വിശദമായ അന്വേഷണ റിപ്പോര്‍ട്ട് ഒരാഴ്ചക്കുള്ളില്‍ മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കും. പോലീസ് വീഴ്ചയെന്ന പരാതിക്ക് പിന്നാലെ എം.പി ഓഫീസിന്റെ സുരക്ഷാ ചുമതല ഉണ്ടായിരുന്ന കല്‍പറ്റ ഡിവൈഎസ്പി സുനില്‍കുമാറിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അത്യാധുനിക കാര്‍ഷിക ഓട്ടോമാറ്റിക് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നാടിന് സമര്‍പ്പിച്ചു

0
പത്തനംതിട്ട : ഇന്ത്യ മെട്രോളജിക്കല്‍ വകുപ്പ്, ഐസിഎആര്‍ കൃഷി വിജ്ഞാന കേന്ദ്രം,...

പത്മ ഭൂഷൺ ഏറ്റുവാങ്ങി മമ്മൂട്ടി

0
ന്യൂഡൽഹി : റിപ്പബ്ലിക് ദിനത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച പത്മഭൂഷൺ ബഹുമതി മലയാളത്തിന്റെ...

മുഹറം പ്രമാമിണിച്ച പൊതു അവധിയിൽ മാറ്റം

0
തിരുവനന്തപുരം : മുഹറം പ്രമാമിണിച്ച പൊതു അവധിയിൽ മാറ്റം. വ്യാഴാഴ്ചത്തെ അവധി...

രാസവളങ്ങളുടെ അമിത ഉപയോഗത്തിനെതിരെ സി.എം.എഫ്.ആർ.ഐ യുടെ ബോധവൽക്കരണം

0
കൊച്ചി: കൃഷിയിടങ്ങളിൽ രാസവളങ്ങൾ അമിതമായി ഉപയോഗിക്കുന്നതിനെതിരെ ബോധവൽക്കരണവുമായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ...