രാഹുലിന്റെ വിയറ്റ്നാം യാത്ര : ‘എന്നോട് ചോദിക്കേണ്ട, ഞാൻ ട്രാവൽ ഏജന്റല്ല’ ; ശശി തരൂർ
ന്യൂഡൽഹി : ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വിദേശയാത്ര നടത്തിയതിനെക്കുറിച്ചുള്ള ചോദ്യത്തിന് പരിഹാസരൂപേണയുള്ള മറുപടിയുമായി കോൺഗ്രസ് എം.പി. ശശി തരൂർ. രാഹുൽ ഗാന്ധിയുടെ വിദേശയാത്രയെക്കുറിച്ച് തന്നോട് ചോദിക്കേണ്ടതില്ലെന്നും താൻ ട്രാവൽ ഏജന്റല്ലെന്നും തരൂർ പറഞ്ഞു. കേരളത്തിലെത്തിയ തരൂരിനോട് മാധ്യമപ്രവർത്തകർ രാഹുൽ ഗാന്ധിയുടെ വിദേശയാത്രയെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു പ്രതികരണം. ‘ഞാൻ ഒരു ട്രാവൽ ഏജന്റല്ല.
ഈ ചോദ്യം എന്നോട് ചോദിച്ചതുകൊണ്ട് കാര്യമില്ല. ഞാൻ ഇപ്പോൾ എന്തിനാണ് ഡൽഹിവിട്ട് ഇവിടെവന്നത്? ഓരോ വ്യക്തിക്കും ചില ഉത്തരവാദിത്വങ്ങളുണ്ട്. അതിനാൽ ഇക്കാര്യത്തിൽ പ്രതികരിക്കാനാകില്ല,’ തരൂർ പറഞ്ഞു. ഡൽഹിയിൽ തിരഞ്ഞെടുപ്പ് കമ്മിഷനെതിരായ പ്രതിഷേധങ്ങൾ തുടരുന്നതിനിടെയാണ് രാഹുൽ നാലുദിവസത്തെ വിയറ്റ്നാം സന്ദർശനത്തിന് പോയത്. ഇതിനെതിരേ ബി.ജെ.പി. രൂക്ഷവിമർശനവുമായി രംഗത്തെത്തി. രാഹുൽ വിമാനത്തിൽ യാത്രചെയ്യുന്നതായി അവകാശപ്പെടുന്ന വിഡിയോയും ബി.ജെ.പി. എക്സിൽ പങ്കുവെച്ചു.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from India
More More from India newsMost read
-
ഒക്ടോബർ 24 ന് പത്തനംതിട്ടയിൽ എൽ.ഡി.എഫ് പ്രഖ്യാപിച്ച ഹർത്താലിൽ മാറ്റമില്ലെന്ന് സി.പി.എം
-
പിണറായിക്ക് ആശ്വാസം ; വിജിലൻസ് അന്വേഷണത്തിന് സുപ്രീം കോടതിയുടെ സ്റ്റേ
-
വൻ ആയുധശേഖരം ; 500ൽ അധികം തോക്കുകൾ പൂജക്കുവെച്ച് യുപി എംഎൽഎ രാജാ ഭയ്യ
-
ഫേസ്ബുക്ക് പോസ്റ്റിലൂടെ അപകീർത്തിപ്പെടുത്തിയെന്ന സിപിഎം നേതാവിന്‍റെ പരാതി ; ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ കേസെടുത്ത് പോലീസ്
-
പ്രിയദര്‍ശിനിക്ക് പിന്നാലെ ‘വിജ്ഞാന ദര്‍ശിനി’യുമായി കെഎസ്ആര്‍ടിസി





