Skip to content

ഇന്‍സ്റ്റഗ്രാമില്‍ അക്കൗണ്ട് തുറന്ന് സോണിയ ഗാന്ധി

ന്യൂഡല്‍ഹി: സമൂഹമാധ്യമ പ്ലാറ്റ്‌ഫോമായ ഇന്‍സ്റ്റഗ്രാമില്‍ അക്കൗണ്ട് തുറന്ന് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷയും രാജ്യസഭാംഗവുമായ സോണിയ ഗാന്ധി. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളില്‍ യുവജനങ്ങളുടെയും സമൂഹമാധ്യമങ്ങളുടെയും പങ്ക് നിര്‍ണായകമാകുന്ന പശ്ചാത്തലത്തിലാണ് സോണിയ ഇന്‍സ്റ്റഗ്രാമിലെത്തിയതെന്നതാണ് ശ്രദ്ധേയം. 79കാരിയായ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ബുധനാഴ്ചയാണ് ഇന്‍സ്റ്റഗ്രാം അക്കൗണ്ട് തുറന്നത്. പുറത്തിറങ്ങാനിരിക്കുന്ന തന്റെ ഓര്‍മപ്പുസ്‌കതകമായ ‘ബിലോങ്ങിങ്: എ ജേണി ഓഫ് ലൗ’ ആണ് ആദ്യ പോസ്റ്റ്. പുസ്തകവുമായി നില്‍ക്കുന്ന തന്റെ ചിത്രമാണ് സോണിയ പോസ്റ്റ് ചെയ്തത്. നിലവില്‍ 2500ലേറെ പേര്‍ സോണിയയെ ഇന്‍സ്റ്റയില്‍ ഫോളോ ചെയ്യുന്നുണ്ട്.

പുസ്തകത്തെ കുറിച്ചുള്ള ഒരു ഹ്രസ്വ വീഡിയോ ഇന്‍സ്റ്റ സ്‌റ്റോറിയായും ഇട്ടിട്ടുണ്ട്. ‘എല്ലാവര്‍ക്കും നമസ്‌കാരം, ‘ബിലോങ്ങിങ്: എ ജേര്‍ണി ഓഫ് ലൗ’ എന്ന പുസ്തകത്തിന്റെ ഫസ്റ്റ് ലുക്ക് നിങ്ങളുമായി പങ്കുവെക്കാന്‍ കഴിയുന്നതില്‍ ഏറെ സന്തോഷവും നന്ദിയുമുണ്ട്. സ്‌നേഹം, ചുമതല, നഷ്ടം, സ്വന്തമെന്ന് തോന്നുന്ന ഒരിടം കണ്ടെത്താനുള്ള യാത്ര എന്നിവയുടെ കഥയാണിത്. പുസ്തകം നിങ്ങളുമായി പങ്കുവെക്കാന്‍ കാത്തിരിക്കുകയാണ്.’ -സോണിയ പറയുന്നു. വരുന്ന നവംബറിലാണ് പുസ്തകം പുറത്തിറങ്ങുക. നിലവില്‍ മൂന്ന് അക്കൗണ്ടുകളെ മാത്രമാണ് സോണിയ ഫോളോ ചെയ്തിരിക്കുന്നത്. കോണ്‍ഗ്രസിന്റെ ഔദ്യോഗിക അക്കൗണ്ട്, രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും അക്കൗണ്ട് എന്നിവയാണ് സോണിയ ഫോളോ ചെയ്തിരിക്കുന്നത്.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. ഒക്ടോബർ 24 ന് പത്തനംതിട്ടയിൽ എൽ.ഡി.എഫ് പ്രഖ്യാപിച്ച ഹർത്താലിൽ മാറ്റമില്ലെന്ന് സി.പി.എം

  2. പിണറായിക്ക് ആശ്വാസം ; വിജിലൻസ് അന്വേഷണത്തിന് സുപ്രീം കോടതിയുടെ സ്റ്റേ

  3. വൻ ആയുധശേഖരം ; 500ൽ അധികം തോക്കുകൾ പൂജക്കുവെച്ച് യുപി എംഎൽഎ രാജാ ഭയ്യ

  4. ഫേസ്ബുക്ക് പോസ്റ്റിലൂടെ അപകീർത്തിപ്പെടുത്തിയെന്ന സിപിഎം നേതാവിന്‍റെ പരാതി ; ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ കേസെടുത്ത് പോലീസ്

  5. പ്രിയദര്‍ശിനിക്ക് പിന്നാലെ ‘വിജ്ഞാന ദര്‍ശിനി’യുമായി കെഎസ്ആര്‍ടിസി

Share on WhatsApp

Share this story

ഇന്‍സ്റ്റഗ്രാമില്‍ അക്കൗണ്ട് തുറന്ന് സോണിയ ഗാന്ധി pathanamthittamedia.com