മറുനാടന്‍ മലയാളി ഉടമയുമായി ബന്ധമെന്ന് ചൂണ്ടിക്കാട്ടി മംഗളം പത്ര റിപ്പോര്‍ട്ടറുടെ വീട്ടില്‍ റെയിഡ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട ; മറുനാടന്‍ മലയാളി ഓണ്‍ലൈന്‍ ചാനലുമായി ബന്ധപ്പെട്ട മാനനഷ്ട കേസില്‍ കേരള പത്രപ്രവര്‍ത്തക യൂനിയന്‍ പത്തനംതിട്ട ജില്ലാ എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗവും മംഗളം ദിനപത്രം ലേഖകനുമായ ജി വിശാഖന്റെ വീട്ടില്‍ പോലീസ് റെയിഡ്. മൊബൈല്‍ ഫോണ്‍ അടക്കം പിടിച്ചെടുത്തു. ഇന്നലെ രാവിലെ പത്തോടെയാണ് വിശാഖന്റെ വീട്ടില്‍ പോലീസ് റെയിഡ് നടത്തിയത്. മറുനാടന്‍ മലയാളി ഉടമ ഷാജന്‍ സ്‌കറിയയുമായി വിശാഖന് ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു നടപടി. എന്നാല്‍, ഇതിനെതിരെ രൂക്ഷവിമര്‍ശനവുമായി കേരള പത്രപ്രവര്‍ത്തക യൂനിയന്‍ ജില്ലാ കമ്മിറ്റി രംഗത്തെത്തി.

വാര്‍ത്തയുടെ ഉറവിടം തേടിയുള്ള അന്വേഷണത്തിന്റെ ഭാഗമായി പോലിസ് നടത്തുന്ന ഇത്തരം കിരാത നടപടികളെ ജനാധിപത്യ സമൂഹം ഒറ്റക്കെട്ടായി എതിര്‍ക്കണമെന്ന് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. മറുനാടന്‍ മലയാളി ഓണ്‍ലൈന്‍ ചാനലുമായി ബന്ധപ്പെട്ട മാനനഷ്ട കേസില്‍ റെയ്ഡും നടപടികളും മറ്റുമായി മാധ്യമ പ്രവര്‍ത്തകര്‍ സംസ്ഥാനത്താകമാനം പീഡനങ്ങള്‍ക്കു വിധേയമായി വരികയാണ്. വാര്‍ത്ത എഴുതിയതിന്റെ പേരില്‍ മാധ്യമപ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കി വേട്ടയാടാന്‍ പോലിസ് കാട്ടുന്ന ആവേശത്തിനു പിന്നില്‍ ഭരണകൂട ഭീകരതയാണ് പ്രകടമാകുന്നതെന്ന് യൂനിയന്‍ ജില്ലാ പ്രസിഡന്റ് സജിത് പരമേശ്വരനും സെക്രട്ടറി എ ബിജുവും അഭിപ്രായപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സൈന്യത്തെ അയക്കാമെന്ന ഇന്ത്യയുടെ വാഗ്ദാനം നിരസിച്ച് നേപ്പാൾ

0
ന്യൂഡൽഹി: നേപ്പാളിൽ രക്ഷാപ്രവർത്തനത്തിന് സൈന്യത്തെയും എൻ ഡി ആർ എഫ് സംഘത്തെയും...

വടകരയിൽ പുഴയിൽ ഒഴുക്കിൽപ്പെട്ട് രണ്ട് വിദ്യാർഥികൾ മരിച്ചു

0
വടകര: വടകര മണിയൂർ ചൊവ്വാ പുഴയിൽ ഒഴുക്കിൽപ്പെട്ട് രണ്ട് വിദ്യാർഥികൾ മരിച്ചു....

റീയാക്ടിൻ പ്ലസ് മരുന്നിന്റെ നിർമ്മാണത്തിൽ ഗുരുതര വീഴ്ച; സിപ്ലയുടെ പൂനെ യൂണിറ്റിന്റെ ലൈസൻസ് റദ്ദാക്കി

0
ന്യൂഡൽഹി :ഗുരുതര ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് സിപ്ല ഫാർമ ആൻഡ് ലൈഫ്...

റാന്നിയിൽ ശ്രീനാരായണ ഗുരുദേവന്റെ 172-ാമത് ജയന്തി വിപുലമായി ആഘോഷിച്ചു

0
റാന്നി: എസ്.എൻ.ഡി.പി. യോഗം 362-ാം നമ്പർ അത്തിക്കയം ശാഖാ യോഗത്തിന്റെ നേതൃത്വത്തിൽ...