മലപ്പുറത്തെ ഹോട്ടലുകളിൽ റെയ്ഡ് ; വീണ്ടും ഉപയോഗിച്ച എണ്ണയ്ക്ക് പിടിവീണു ; 291 ലിറ്റര്‍ നശിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: ഭക്ഷണം പാകം ചെയ്യാന്‍ ഒരിക്കല്‍ ഉപയോഗിച്ച എണ്ണ വീണ്ടും വീണ്ടും ചൂടാക്കി ഉപയോഗിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ ഭക്ഷ്യസുരക്ഷ വകുപ്പിന്റെ പരിശോധന ശക്തമാക്കി. ‘ഓപറേഷന്‍ തെളിമ’യുടെ ഭാഗമായി ജില്ലയില്‍ രാത്രികാല പരിശോധന നടത്തിയപ്പോള്‍ ഉപയോഗിക്കാന്‍ പാടില്ലാത്ത 291.5 ലിറ്റര്‍ ഭക്ഷ്യഎണ്ണ കണ്ടെത്തി നശിപ്പിച്ചു. ജില്ലയിലെ വിവിധ ഭാഗങ്ങളിലെ ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍, ബേക്കറികള്‍, ഭക്ഷണശാലകള്‍ തുടങ്ങിയ 141 സ്ഥാപനങ്ങളിലാണ് ആറ് സ്‌ക്വാഡുകളായി തിരിഞ്ഞ് പരിശോധന നടത്തിയത്. തുടര്‍ച്ചയായി ചൂടാക്കി ഉപയോഗിച്ചതിനെ തുടര്‍ന്ന് ഗുണനിലവാരം നഷ്ടപ്പെട്ട എണ്ണയാണ് പരിശോധനയില്‍ കണ്ടെത്തിയത്. ഇത്തരം എണ്ണ ഉപയോഗിച്ച് പാകം ചെയ്യുന്ന ഭക്ഷണം കഴിക്കുന്നത് ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകാമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് പരിശോധന.

ഭക്ഷ്യസുരക്ഷ ഗുണനിലവാര നിയമത്തിലെ ഷെഡ്യൂള്‍ നാല് നിബന്ധനകള്‍ പാലിക്കാത്ത 38 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തുന്നതിന് നോട്ടീസ് നല്‍കി. നിയമലംഘനങ്ങള്‍ പരിഹരിക്കുന്നതിനായി 13 സ്ഥാപനങ്ങള്‍ക്ക് റെക്ടിഫിക്കേഷന്‍ നോട്ടീസും രണ്ട് സ്ഥാപനങ്ങള്‍ക്ക് ഇംപ്രൂവ്‌മെന്റ് നോട്ടീസും നല്‍കി.നിയമലംഘനം കണ്ടെത്തിയ ഒരു സ്ഥാപനത്തിനെതിരെ അഡ്ജുഡിക്കേഷന്‍ നടപടിയും സ്വീകരിച്ചു. ഭക്ഷണം തയ്യാറാക്കുന്നതിന് ഉപയോഗിക്കുന്ന എണ്ണയുടെ ഗുണനിലവാരം, അത് എത്ര തവണ ഉപയോഗിക്കുന്നു, പഴകിയ എണ്ണ ശരിയായ രീതിയില്‍ മാറ്റുന്നുണ്ടോ തുടങ്ങിയ കാര്യങ്ങളും പരിശോധനയില്‍ വിലയിരുത്തി. ഭക്ഷണശാലകളില്‍ പഴയ എണ്ണ വീണ്ടും ഉപയോഗിക്കുന്ന പ്രവണത ആരോഗ്യത്തിന് ഭീഷണിയാകുന്ന സാഹചര്യത്തില്‍ പരിശോധന തുടരുമെന്ന് ഭക്ഷ്യസുരക്ഷ വകുപ്പ് അറിയിച്ചു. ജില്ല ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമീഷണര്‍ രാജേഷ് സി.എസ്. പരിശോധനകള്‍ക്ക് നേതൃത്വം നല്‍കി.

Asian Nov
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആലപ്പുഴയിൽ വാഷിങ് മെഷീനില്‍ നിന്ന് തീപിടിച്ച് ഗൃഹനാഥന് ദാരുണാന്ത്യം

0
ആലപ്പുഴ: വാഷിങ് മെഷീനില്‍ നിന്ന് തീപിടിച്ച് ഗൃഹനാഥന് ദാരുണാന്ത്യം. മാരാരിക്കുളത്താണ്...

ഇടുക്കി കരുണാപുരത്ത് ബസ്‌ അപകടം ; വിനോദസഞ്ചാരികളുടെ മിനി ബസ് മറിഞ്ഞ് 14 പേർക്ക്...

0
ഇടുക്കി: ഇടുക്കി ജില്ലയിലെ കരുണാപുരത്ത് മിനി ബസ്‌ മറിഞ്ഞ് അപകടം....

ഡൽഹി പോലീസിന്റെ നടപടി അപലപനീയമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

0
തിരുവനന്തപുരം: ഡൽഹി ജന്തർമന്തറിൽ സമാധാനപരമായി പ്രതിഷേധിച്ച സിപിഎം ജനറൽ സെക്രട്ടറി...

ശ്രീകണ്ഠപുരത്ത് നാളെ യുഡിഎഫ് ഹർത്താൽ

0
കണ്ണൂർ: ശ്രീകണ്ഠപുരം നഗരസഭയിൽ നാളെ യു.ഡി.എഫ് ഹർത്താലിന് ആഹ്വാനം ചെയ്തു....