കൻ്റോൺമെൻ്റ് സ്റ്റേഷനിലെ എസ്‌ഐ ഗോകുലിനെതിരെ പരസ്യമായ കൊലവിളി പരാമർശവുമായി വി.ജോയ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കൻ്റോൺമെൻ്റ് സ്റ്റേഷനിലെ എസ്‌ഐ ഗോകുലിനെതിരെ പരസ്യമായ കൊലവിളി പരാമർശവുമായി സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി.ജോയ്. എസ്‌ഐയെ കൊണ്ട് ജനങ്ങൾ പൊറുതിമുട്ടുകയാണെങ്കിൽ കൊലപാതകം വരെ നടക്കുമെന്നാണ് വി.ജോയിയുടെ ഭീഷണി. യൂണിവേഴ്സിറ്റി കോളജിൽ നടന്ന സംഘർഷത്തിലും എസ്എഫ്ഐ പ്രവർത്തകരെ മെൻസ് ഹോസ്റ്റലിൽ കയറി ആക്രമിച്ചതിൽ പ്രതിഷേധിച്ചും സെക്രട്ടേറിയറ്റിലേക്ക് സിപിഎം നടത്തിയ മാർച്ചിലാണ് വി. ജോയിയുടെ കൊലവിളി പ്രസംഗം. മാർച്ചിനിടയിൽ കൻ്റോൺമെൻ്റ് അസി.കമ്മിഷണർ വി.ജയചന്ദ്രനോടാണ് ജോയി ഭീഷണി മുഴക്കിയത്. സംഭവസമയത്ത് വി.ജോയിക്ക് ഒപ്പം മുതിർന്ന സിപിഎം നേതാക്കളായ കടകംപള്ളി സുരേന്ദ്രൻ, എം.വിജയകുമാർ, വി.കെ പ്രശാന്ത് എംഎൽഎ തുടങ്ങിയവരും ഉണ്ടായിരുന്നു.

ബുധനാഴ്ച രാത്രി യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിനുള്ളിൽ കയറി എസ്എഫ്ഐ പ്രവർത്തകരെ മർദിച്ചത് കൻ്റോൺമെൻ്റ് സ്റ്റേഷനിലെ സിഐ സതീഷ്കുമാറും എസ്ഐ ഗോകുലും ചേർന്നാണെന്ന് സിപിഎം ആരോപിച്ചിരുന്നു. ഇരുവരും വിദ്യാർഥികളെ തലയ്ക്കടിച്ചെന്നും ആരോപണമുണ്ട്.പ്രവർത്തകരെ ക്രൂരമായി മർദിച്ച കന്റോൺമെന്റ് സ്റ്റേഷനിലെ രണ്ട് പോലീസുകാരെയും തെരുവിൽ നേരിടുമെന്ന് എസ്എഫ്ഐ സംസ്ഥാന നേതാക്കളും പരസ്യമായി പ്രതികരിച്ചിരുന്നു. തുടർന്ന് സിഐ സതീഷിന്റെ കാട്ടാക്കട മൈലാടിയിലെ വസതിക്ക് പൊലീസ് സുരക്ഷ ഏർപ്പെടുത്തി. പോലീസ് ലാത്തിച്ചാർജിനുശേഷം രണ്ട് പൊലീസുകാർക്കുമെതിരെ വ്യാപക സൈബർ ആക്രമണവുമുണ്ടായി.

Asian Nov
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാജ്യത്തെ ആദ്യ എൽഎൻജി ട്രെയിൻ സർവീസ് തുടങ്ങി

0
ന്യൂഡൽഹി :രാജ്യത്തെ ആദ്യ എൽഎൻജി ട്രെയിൻ സർവീസ് ആരംഭിച്ചു. ഗുജറാത്തിലെ...

ഇരുചക്രവാഹനത്തിൽ വന്ന് പതിനാലുകാരിയെ ആക്രമിച്ചു , പ്രതിക്ക് 7 വർഷം തടവും പിഴയും ശിക്ഷ

0
തിരുവനന്തപുരം: ഇരുചക്ര വാഹനത്തിൽ വന്ന് പതിനാലുകാരിയെ കടന്ന് പിടിച്ച കേസിൽ...

ആലപ്പുഴയിൽ വാഷിങ് മെഷീനില്‍ നിന്ന് തീപിടിച്ച് ഗൃഹനാഥന് ദാരുണാന്ത്യം

0
ആലപ്പുഴ: വാഷിങ് മെഷീനില്‍ നിന്ന് തീപിടിച്ച് ഗൃഹനാഥന് ദാരുണാന്ത്യം. മാരാരിക്കുളത്താണ്...

ഇടുക്കി കരുണാപുരത്ത് ബസ്‌ അപകടം ; വിനോദസഞ്ചാരികളുടെ മിനി ബസ് മറിഞ്ഞ് 14 പേർക്ക്...

0
ഇടുക്കി: ഇടുക്കി ജില്ലയിലെ കരുണാപുരത്ത് മിനി ബസ്‌ മറിഞ്ഞ് അപകടം....