ട്രെയിനിലെ ശുചിമുറി കരാര്‍ തൊഴിലാളികളെ കൊണ്ട് കൈ ഉപയോഗിച്ച് കഴുകിച്ചതായി പരാതി

For full experience, Download our mobile application:
Get it on Google Play

മധുര: ട്രെയിനിലെ ശുചിമുറി കരാര്‍ തൊഴിലാളികളെ കൊണ്ട് കൈ ഉപയോഗിച്ച് കഴുകിച്ചതായി പരാതി. മധുര ഡിവിഷന് കീഴിലുള്ള കരാര്‍ തൊഴിലാളികളേക്കൊണ്ടാണ് ട്രെയിനിലെ ശുചിമുറികള്‍ ഗ്ലൗസ് പോലുമില്ലാതെ വൃത്തിയാക്കിച്ചത്. ഇവരെ കരാര്‍ അടിസ്ഥാനത്തില്‍ ജോലിക്കെടുത്തവരാണ് ആവശ്യമായ സുരക്ഷാ മാനദണ്ഡങ്ങള്‍ പോലും പാലിക്കാന്‍ തയ്യാറാവാതിരുന്നത്. തിങ്കളാഴ്ച മധുരയില്‍ നടന്ന യോഗത്തില്‍ ശുചീകരണ തൊഴിലാളികളുടെ ദേശീയ കമ്മീഷന്‍ ചെയര്‍മാന് ഇതിന്റെ വീഡിയോ ദൃശ്യങ്ങളടക്കമുള്ള തെളിവുകളാണ് തൊഴിലാളികള്‍ നല്‍കിയത്.

മധുരയിലെ റെയില്‍വേ കല്യാണ മണ്ഡപത്തില്‍ വച്ച് നടന്ന യോഗത്തില്‍ ശുചീകരണ തൊഴിലാളികളുടെ ദേശീയ കമ്മീഷന്‍ ചെയര്‍മാനായ എം വെങ്കിടേശന്റെ സാന്നിധ്യത്തിലാണ് വീഡിയോ പ്രദര്‍ശിപ്പിച്ചത്. എം വെങ്കിടേശന്‍ കരാര്‍ കമ്പനികളുടെ സൂപ്പര്‍വൈസര്‍മാരോടും മാനേജര്‍മാരോടും പുറത്ത് പോകാന്‍ ആവശ്യപ്പെട്ട ശേഷമായിരുന്നു തൊഴിലാളികളുടെ ദുരവസ്ഥ വ്യക്തമാക്കുന്ന വീഡിയോ പ്രദര്‍ശിപ്പിച്ചത്. ഇതിന് പിന്നാലെ തൊഴിലാളികളോട് തങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ തുറന്ന് പറയാനും എം വെങ്കിടേശന്‍ ആവശ്യപ്പെട്ടു. പിന്നാലെ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന ശുചീകരണ തൊഴിലാളികള്‍ അവര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ വിശദമാക്കുകയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേന്ദ്രത്തിനെതിരെ വീണ്ടും സമരത്തിന് സിജെപി ; സെപ്റ്റംബർ അഞ്ചിന് ഡൽഹി പോലീസ് ആസ്ഥാനത്തേക്ക് മാർച്ച്...

0
ന്യൂഡൽഹി : സിജെപിയുടെ തുടർസമര പ്രഖ്യാപനത്തിന്റെ ഞെട്ടലിൽ കേന്ദ്രസർക്കാർ. ബ്രിക്സ് ഉച്ചക്കോടി...

പ്രവാചക സ്മരണയില്‍ ഇന്ന് നബിദിനം

0
കോഴിക്കോട് : പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് വിശ്വാസികള്‍ ഇന്ന് നബിദിനം...

പരിസ്ഥിതി ലോല മേഖല പ്രഖ്യാപനം ; വിജ്ഞാപനം 10 ദിവസത്തിനകം മലയാളത്തില്‍ പ്രസിദ്ധീകരിക്കണം :...

0
കൊച്ചി: പരിസ്ഥിതി ലോല മേഖലകൾ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച കരട്...

കേന്ദ്രത്തിനെതിരെ വീണ്ടും സമരത്തിന് സിജെപി ; സെപ്റ്റംബർ അഞ്ചിന് ഡൽഹി പോലീസ് ആസ്ഥാനത്തേക്ക് മാർച്ച്...

0
ന്യൂഡൽഹി: സിജെപിയുടെ തുടർസമര പ്രഖ്യാപനത്തിന്റെ ഞെട്ടലിൽ കേന്ദ്രസർക്കാർ. ബ്രിക്സ് ഉച്ചക്കോടി നടക്കാനിരിക്കെയുള്ള...