യാത്രക്കാരുടെ ബാഗുകൾ മോഷ്ടിക്കുന്ന റെയിൽവേ ജീവനക്കാരൻ മധുരൈയിൽ പിടിയിലായി

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: യാത്രക്കാരുടെ ബാഗുകൾ മോഷ്ടിക്കുന്ന റെയിൽവേ ജീവനക്കാരൻ മധുരൈയിൽ പിടിയിലായി. ഈറോഡ് സ്റ്റേഷനിലെ മെക്കാനിക്കൽ അസിസ്റ്റൻ്റ് സെന്തിൽ കുമാറാണ് പിടിയിലായത്. വയോധികയുടെ പരാതിയിലാണ് ഇയാൾ കുടുങ്ങിയത്. ഇരുന്നൂറിലധികം ബാഗുകൾ ഇയാളുടെ മുറിയിൽ നിന്ന് പോലീസ് കണ്ടെത്തി. മക്കളോടൊപ്പം ക്രിസ്മസ് ആഘോഷിച്ചതിന് ശേഷം കഴിഞ്ഞ ശനിയാഴ്ച മധുര സ്റ്റേഷനിൽ ട്രെയിനിറങ്ങിയ വയോധികയുടെ പരാതിയിലാണ്
റെയിൽവേയിലെ കള്ളൻ കുടുങ്ങിയത്. 2 ബാഗുകളുമായി പടികൾ കയറാൻ ബുദ്ധിമുട്ടിയ 75കാരിയെ സഹായിക്കാൻ എത്തിയ യുവാവ്
ബാഗുകളിലൊന്നുമായി കടന്നുകളയുകയായിരുന്നു. വയോധികയുടെ പരാതിയെ തുടർന്ന് സിസിടിവി പരിശോധിച്ച റെയിൽവേ പോലീസ് ഞെട്ടി. കള്ളൻ റെയിൽവേയിൽ തന്നെയാണെന്ന് കണ്ടെത്തുകയായിരുന്നു.

സെന്തിൽ കുമാറിൻ്റെ വീട്ടിൽ പരിശോധനയ്ക്കെത്തിയപ്പോഴാണ് ശരിക്കും കണ്ണുതള്ളിയത്. 250ലേറെ ബാഗുകളാണ് പോലീസ് കണ്ടെടുത്തത്. 30 പവൻ സ്വർണം, 30 മൊബൈൽ ഫോണുകൾ, 9 ലാപ്ടോപ്പ്, 2 ഐ പാഡ്. മുറി നിറയെ മോഷണ വസ്തുക്കളായിരുന്നു. 6 വർഷമായി മോഷണം പതിവെന്ന് കുറ്റസമ്മതം നടത്തിയിരിക്കുകയാണ് സെന്തിൽ. മധുര, കരൂർ, വിരുദാചലം, ഈറോഡ് സ്റ്റേഷനുകളിലെല്ലാം മോഷണം നടത്തിയിട്ടുണ്ട്. ഒറ്റയ്ക്ക് പോകുന്ന സ്ത്രീകളെയും പ്രായമായവരെയും സഹായിക്കാനെന്ന വ്യാജേന അടുത്തുകൂടും. പിന്നീട് വിലപിടിപ്പുളള വസ്തുക്കളോ, ബാഗ് മുഴുവനായോ തന്നെ മോഷ്ടിച്ച് കടന്നുകളയും. സിസിടിവി ഇല്ലാത്ത സ്ഥലങ്ങളിൽ അറിയാവുന്നതിനാൽ ഇതുവരെ പിടിയിലാകാതെ സേഫായെന്നും സെന്തിൽ കുമാർ മൊഴി നൽകി. മോഷണത്തിന് മറ്റാരുടെയെങ്കിലും സഹായം കിട്ടിയിട്ടുണ്ടോ എന്ന് പരിശോധിക്കുകയാണ് അന്വേഷണസംഘം ഇപ്പോൾ.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിജയ് മന്ത്രിസഭയിൽ കൈക്കൂലിക്കാർ ; ചില മന്ത്രിമാർ കൈക്കൂലി വാങ്ങുന്നു ; ആരോപണവുമായി കെ....

0
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയിയുടെ നേതൃത്വത്തിലുള്ള സർക്കാരിലെ ചില മന്ത്രിമാർ കൈക്കൂലി വാങ്ങുന്നുവെന്ന...

റെയിൽവേ സ്റ്റേഷനുകളിലെ കുടിവെള്ളത്തിൽ ഇ.കോളി ബാക്ടീരിയ സാന്നിദ്ധ്യം ; സി എ ജി ...

0
പാലക്കാട് : റെയിൽവേ സ്റ്റേഷനുകളിലെ കുടിവെള്ളം ഗുരുതരമായ ആരോഗ്യഭീഷണിയാകുന്നുവെന്ന് കൺട്രോളർ ആൻഡ്...

നീറ്റിനു പിന്നാലെ നെറ്റിലും വ്യാപക പിഴവുകൾ ; മൂന്ന് വിഷയങ്ങളിൽ പുനപ്പരീക്ഷ പ്രഖ്യാപിച്ചു

0
ന്യൂഡൽഹി : ചോദ്യക്കടലാസുകളിൽ വ്യാപകപിഴവുകൾ കണ്ടെത്തിയതിനെത്തുടർന്ന് മൂന്നുവിഷയത്തിലെ യു.ജി.സി.-നെറ്റ് പരീക്ഷകൾ വീണ്ടും...

ഡൽഹി മെട്രോയിലെ സിഐഎസ്എഫ് ജവാന്റെ മോശം പേരുമാറ്റം ; കർശന നടപടിയെന്ന് സിഐഎസ്എഫ്

0
ന്യൂഡൽഹി: ഡൽഹി മെട്രോയിലെ സിഐഎസ്എഫ് ജവാന്റെ മോശം പേരുമാറ്റത്തിൽ കർശന നടപടി...