രാത്രി പൂട്ടിട്ട്‌ റെയിൽവേ ഗേറ്റുകൾ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്‌ : ജീവനക്കാരില്ലാത്തതിന്റെ പേരിൽ രാത്രികാലത്ത്‌ അടച്ചിടുന്ന റെയിൽവേ ഗേറ്റുകൾ ഇനിയും തുറന്നില്ല. കോഴിക്കോട്‌ നഗരത്തിലെ രണ്ടാംഗേറ്റ്‌, നാലാംഗേറ്റ്‌, വെസ്റ്റ്‌ഹിൽ കോയ ഗേറ്റ്‌, എലത്തൂർ ഗേറ്റ്‌ എന്നിവക്കാണ്‌ രാത്രി പത്തോടെ പൂട്ടുവീഴുന്നത്‌. പ്രദേശവാസികൾക്ക്‌ പ്രയാസമുണ്ടാക്കുന്ന തീരുമാനം പിൻവലിക്കുമെന്ന്‌ റെയിൽവേ  അറിയിച്ചിരുന്നെങ്കിലും  നടപടിയുണ്ടായിട്ടില്ല.

റെയിൽവേ ഗേറ്റുകൾ അടയ്‌ക്കാനും തുറക്കാനുമായി കരാർ തൊഴിലാളിക ളെയായിരുന്നു റെയിൽവേ ഉപയോഗിച്ചിരുന്നത്‌. ജൂണോടെ കരാർ കാലാവധി കഴിഞ്ഞ‌തോടെയാണ്‌ പ്രതിസന്ധി രൂക്ഷമായത്‌.  ഓരോ ഗേറ്റിലും രണ്ടു പേർക്കായിരുന്നു ചുമതല. മൂന്ന്‌ പേർ കരാർ കാലാവധി കഴിഞ്ഞ്‌ പോയതോടെ ജോലിക്ക്‌ ആളില്ലാതായി.

ഇതോടെ  രാത്രി ഗേറ്റ്‌ അടച്ചിടുക എന്ന തീരുമാനത്തിലേക്ക്‌ അധികൃതർ എത്തി. രാത്രി 10  മുതൽ രാവിലെ ആറ്‌ വരെ ഗേറ്റ്‌ പൂട്ടിയിടുന്നത്‌ നിരവധിയാളുകളെ പ്രയാസത്തിലാക്കുന്നുണ്ട്‌. അത്യാവശ്യ യാത്രക്കായി എത്തുന്നവർക്ക്‌ പ്ലാറ്റ്‌ഫോമിൽ ഡ്യൂട്ടിയിലുള്ള ജീവനക്കാരൻ ഗേറ്റ്‌  തുറന്ന്‌ നൽകുമെന്നാണ്‌ റെയിൽവേ അധികൃതരുടെ വാദം.

എന്നാൽ ഇത്‌ പ്രായോഗികമല്ല.  ആശുപത്രി ആവശ്യങ്ങളും മറ്റുമായി പോകുന്നവരാണ്‌ ഏറെ  പ്രതിസന്ധിയിലാകുന്നത്‌. എലത്തൂരിലെ ഗേറ്റ്‌ അടച്ചാൽ   ഗ്രാമം ഒറ്റപ്പെട്ടുപോകുമെന്ന്‌ നാട്ടുകാർ പറയുന്നു.  ജനപ്രതിനിധികളടക്കം ഇടപെട്ടതോടെ ഗേറ്റ്‌ അടച്ചിടുന്നത്‌ ഒഴിവാക്കാൻ നടപടി സ്വീകരിക്കുമെന്ന്‌ റെയിൽവേ ഉറപ്പ്‌ നൽകിയിരുന്നു. ദിവസങ്ങൾ കഴിഞ്ഞിട്ടും നടപടിയുണ്ടാകാത്തതിന്റെ പ്രതിഷേധത്തിലാണ്‌ നാട്ടുകാരും നഗരവാസികളും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...

ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം 6 ഇന്ന് വിതരണം ചെയ്യും

0
ഡൽഹി : ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം...