പറമടകളുടെ മറവില്‍ മണ്ണ് കടത്ത് വ്യാപകം ; പൊതു മരാമത്ത് വകുപ്പ് പണിയുടെ സ്റ്റിക്കർ പതിച്ച് ടിപ്പറുകൾ പായുന്നു

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : മല്ലപ്പള്ളി താലൂക്കിന്റെ വിവിധ പ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന ക്രഷറുകളിൽ നിന്നും വൻ തോതിൽ മണ്ണ് കടത്തുന്നു. പൊതു മരാമത്ത് വകുപ്പ് പണിയുടെ സ്റ്റിക്കർ പതിച്ചാണ് മണ്ണ് കയറ്റിയ ടിപ്പറുകൾ നിരത്തിലൂടെ പായുന്നത്. ക്രഷറുകളിൽ നിന്നും പറ ഉൽപന്നങ്ങളുമായി മുന്നിലും പിന്നിലും ഓരോ ടിപ്പർ പോയാൽ ഇതിന്റെ ഇടയിൽ പത്തിലധികം ടിപ്പറുകൾ മണ്ണുമായാണ് പോകുന്നത്. ദിവസവും രാപകൽ വ്യത്യാസമില്ലാതെ നൂറുകണക്കിന് ലോഡ് മണ്ണാണ് ഓരോ ക്രഷർ യൂണിറ്റുകളിൽ നിന്നും അനധികൃതമായി കടത്തുന്നത്.

എഴുമറ്റൂർ, മല്ലപ്പള്ളി, കോട്ടാങ്ങൽ പഞ്ചായത്തുകളിൽ പ്രവർത്തിക്കുന്ന നിരവധി ക്രഷറുകളിൽ നിന്നും ഈ രീതിയിൽ മണ്ണ് കടത്തുന്നുണ്ട്. അധികൃതരുടെ കൺമുന്നിലൂടെയാണ് ഈ നിയമ വിരുദ്ധ പ്രവർത്തനം നടക്കുന്നതെന്ന് പരക്കെ ആക്ഷേപവും ഉയർന്നിട്ടുണ്ട്. മൂന്ന് സെന്റ് സ്ഥലത്തുനിന്നും വിടുവെക്കുന്നതിനായി മണ്ണ് എടുക്കുന്നതിന് അനുവാദത്തിനായി ചെന്നാൽ നൂറ് ചട്ടങ്ങൾ പറയുന്ന അധികാരികൾ ഇതൊന്നും കണ്ടില്ലെന്ന മട്ടാണ്.

മണ്ണുമായി തിരക്കേറിയ റോഡിലൂടെ അമിത വേഗതയിൽ തലങ്ങും വിലങ്ങും പായുന്ന ടിപ്പറുകൾ കാൽ നടയാത്രക്കാർക്കും ഇരുചക്ര വാഹന യാത്രക്കാർക്കും ഒരു പോലെ ഭിഷണിയാണ്. പല ക്രഷറുകളിൽ നിന്നും പാറ ഉൽപ്പന്നങ്ങളേക്കാള്‍ ഇപ്പോൾ കൊണ്ടുപോകുന്നത് മണ്ണാണ്. അമിത ലാഭമാണ് ഇതിന് പിന്നില്ലെന്നാണ് അറിയുന്നു. അധികൃതരുട മൗനാനുവാദത്തോടെ ക്രഷറുകളിൽ നിന്നും അനധികൃതമായി നടക്കുന്ന മണ്ണ് കടത്ത് തടയാൻ നടപടി ഉണ്ടാകണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...