പ്ലാറ്റ്‌ഫോം ടിക്കറ്റ് നിരക്ക് 50 രൂപ ; തിരുവനന്തപുരം ഡിവിഷനിലും പ്രാബല്യത്തിലായി

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ : സംസ്ഥാനത്തെ എല്ലാ റെയിൽവേ സ്റ്റേഷനുകളിലും ഇനി പ്ലാറ്റ്ഫോം ടിക്കറ്റ് കിട്ടും. 18 മാസത്തിനുശേഷം തിരുവനന്തപുരം ഡിവിഷനിൽ ഇന്ന് പ്ലാറ്റ് ഫോം ടിക്കറ്റ് നൽകി തുടങ്ങി. ടിക്കറ്റ് നിരക്ക് 50 രൂപയാണ്. 2022 ജനുവരി വരെയാണ് നിരക്ക് വർധനവെന്നാണ് അധികൃതർ പറയുന്നത്.

പാലക്കാട് ഡിവിഷനിൽ മേയ് ഒന്നുമുതൽ പ്ലാറ്റ്ഫോം ടിക്കറ്റ് നൽകിത്തുടങ്ങിയിരുന്നു. 50 രൂപ തന്നെയാണ് ഇവിടുത്തെയും പ്ലാറ്റ് ഫോം ടിക്കറ്റിന്റെ നിരക്ക്. കോവിഡ് നിയന്ത്രണത്തിന് മുമ്പ് 10 രൂപ മാത്രമായിരുന്നു എല്ലാ സ്റ്റേഷനുകളിലേയും പ്ലാറ്റ്ഫോം ടിക്കറ്റിന്റെ നിരക്ക്. തിരക്ക് നിയന്ത്രിക്കാനെന്ന പേരിലാണ് ഇപ്പോൾ നിരക്ക് ഉയർത്തിയിരിക്കുന്നത്.

ഇതുവരെ തിരുവനന്തപുരം ഡിവിഷനിലെ ഒരു സ്റ്റേഷനിലും പ്ലാറ്റ്ഫോം ടിക്കറ്റ് നൽകിയിരുന്നില്ല. തൃശ്ശൂർ, കൊല്ലം, തിരുവനന്തപുരം ഉൾപ്പെടെ മുഴുവൻ സ്റ്റേഷനുകളിലെയും രണ്ടാം കവാടവും റെയിൽവേ തുറന്നുകൊടുത്തിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...

ഇഡി റെയ്ഡ് ; ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺ​ഗ്രസിലെ എല്ലാ...

0
ഡെറാഡൂൺ : ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺഗ്രസിന്‍റെ എല്ലാ...

ബ്രിക്സ് ഉച്ചകോടി : ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ചതിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ച നടപടിക്കെതിരെ...