ഉച്ചത്തിലുള്ള സംഗീതവും ഉറക്കെ ഫോണുകളില്‍ സംസാരിക്കുന്നതും ട്രെയിനുകളില്‍ നിരോധിച്ചുകൊണ്ട് റെയില്‍ വേയുടെ പുതിയ ഉത്തരവ്

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ഉച്ചത്തിലുള്ള സംഗീതവും ഉറക്കെ ഫോണുകളില്‍ സംസാരിക്കുന്നതും ട്രെയിനുകളില്‍ നിരോധിച്ചുകൊണ്ട് റെയില്‍വേയുടെ പുതിയ ഉത്തരവ്. യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യ പ്രദമായ യാത്ര ഒരുക്കുക ലക്ഷ്യമിട്ടാണ് പുതിയ നടപടി. ഏതെങ്കിലും യാത്രക്കാര്‍ക്ക് ഇത്തരത്തില്‍ അസൗകര്യം നേരിട്ടാല്‍ ട്രെയിന്‍ ജീവനക്കാര്‍ ഉത്തരവാദികളായിരിക്കും. ഇതുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ റെയില്‍വേ മന്ത്രാലയത്തിന് ലഭിച്ച സാഹചര്യത്തിലാണ് പുതിയ ചട്ടം. യാത്രക്കാര്‍ക്ക് യാതൊരു അസൗകര്യവും ഉണ്ടാകില്ലെന്ന് ഉറപ്പാക്കാനുള്ള ഉത്തരവാദിത്തം ആര്‍പിഎഫ്, ടിക്കറ്റ് ചെക്കര്‍മാര്‍, കോച്ച്‌ അറ്റന്‍ഡന്റുകള്‍ എന്നിവരുള്‍പ്പെടെയുള്ള ട്രെയിന്‍ ജീവനക്കാര്‍ക്കായിരിക്കും.

നൈറ്റ് ലൈറ്റുകളൊഴികെ ബാക്കി ലൈറ്റുകളെല്ലാം രാത്രി 10 മണിക്ക് ശേഷം കോച്ചിനുള്ളില്‍ അണയ്ക്കുമെന്നും പുതിയ നിയമത്തില്‍ പറയുന്നു. അതേപോലെ ട്രെയിനുകളിലെ മദ്യ, ലഹരിമരുന്ന് ഉപയോഗം, ടോയ്‌ലറ്റുകളിലെ പുകവലി, ഹാന്‍സ് എന്നിവയ്ക്കെല്ലാം ഇനി മുതല്‍ പിടിവീഴും. ഇതിനെല്ലാം കനത്ത പിഴ ഉള്‍പ്പടെ ജയില്‍വാസവും അനുഭവിക്കേണ്ടി വരുമെന്ന് റയില്‍വെ അറിയിക്കുന്നു. പുകയും തീയും തിരിച്ചറിയുന്ന സംവിധാനം നിലവില്‍ എല്‍.എച്ച്‌.ബി റേക്കുകളുള്ള എല്ലാ കോച്ചുകളിലും റയില്‍വെ ഘടിപ്പിച്ചിട്ടുണ്ട്. ഈ സംവിധാനം പുകവലിക്കുന്നവരുടെ ‘ആരോഗ്യത്തിന് ഹാനികരമാകു’മെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേന്ദ്രത്തിനെതിരെ വീണ്ടും സമരത്തിന് സിജെപി ; സെപ്റ്റംബർ അഞ്ചിന് ഡൽഹി പോലീസ് ആസ്ഥാനത്തേക്ക് മാർച്ച്...

0
ന്യൂഡൽഹി : സിജെപിയുടെ തുടർസമര പ്രഖ്യാപനത്തിന്റെ ഞെട്ടലിൽ കേന്ദ്രസർക്കാർ. ബ്രിക്സ് ഉച്ചക്കോടി...

പ്രവാചക സ്മരണയില്‍ ഇന്ന് നബിദിനം

0
കോഴിക്കോട് : പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് വിശ്വാസികള്‍ ഇന്ന് നബിദിനം...

പരിസ്ഥിതി ലോല മേഖല പ്രഖ്യാപനം ; വിജ്ഞാപനം 10 ദിവസത്തിനകം മലയാളത്തില്‍ പ്രസിദ്ധീകരിക്കണം :...

0
കൊച്ചി: പരിസ്ഥിതി ലോല മേഖലകൾ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച കരട്...

കേന്ദ്രത്തിനെതിരെ വീണ്ടും സമരത്തിന് സിജെപി ; സെപ്റ്റംബർ അഞ്ചിന് ഡൽഹി പോലീസ് ആസ്ഥാനത്തേക്ക് മാർച്ച്...

0
ന്യൂഡൽഹി: സിജെപിയുടെ തുടർസമര പ്രഖ്യാപനത്തിന്റെ ഞെട്ടലിൽ കേന്ദ്രസർക്കാർ. ബ്രിക്സ് ഉച്ചക്കോടി നടക്കാനിരിക്കെയുള്ള...