പോലീസ് യൂണിഫോമിട്ട് ട്രെയിനിൽ യാത്രചെയ്ത ആളെ പിടികൂടി റെയിൽവെ പോലീസ്

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : യൂണിഫോമിട്ട് ട്രെയിനിൽ യാത്രചെയ്ത ‘എസ്ഐ’യെ പൊക്കി റെയിൽവെ പോലീസ്. പതിവ് പരിശോധനയ്ക്കായി എഗ്മോർ-ഗുരുവായൂർ എക്‌സ്പ്രസിൽ കയറിയതായിരുന്നു റെയിൽവെ പോലീസ്. കായംകുളം സ്റ്റേഷൻ വിട്ടപ്പോൾ ഒരു കോച്ചിൽ പോലീസ് യൂണിഫോമിലിരിക്കുന്ന ആളെക്കണ്ട് അവർ സല്യൂട്ട് കൊടുത്തു. തിരിച്ചും കിട്ടി സബ്ഇൻസ്‌പെക്ടർ വക ഒരു സല്യൂട്ട്. പക്ഷേ, ‘ഇതിങ്ങനെയൊന്നുമല്ലെടാ..’ എന്ന ഡയലോഗിനെ അന്വർത്ഥമാക്കും വിധമായിരുന്നു എസ്ഐയുടെ തിരിച്ചുള്ള സല്യൂട്ട്.

എസ്‌ഐയുടെ ചുമലിൽ നക്ഷത്രമുണ്ട്, നെയിംപ്ലേറ്റുണ്ട്, യൂണിഫോമിലെ എല്ലാം കിറുകൃത്യം, തൊപ്പിയുമുണ്ട്.  പോലീസുകാർക്ക് ചെറിയൊരു വശപ്പിശക് തോന്നി. പുലർച്ചെ യൂണിഫോമിട്ട് എങ്ങോട്ടാവും യാത്രയെന്ന് പോലീസുകാർക്ക് സംശയമായി. ചോദിച്ചപ്പോഴാണ് കള്ളി വെളിച്ചത്തായത്. പോലീസാവുകയെന്ന തന്റെ സ്വപ്നത്തെക്കുറിച്ച് മുപ്പതുകാരൻ മനസ് തുറന്നു. യൂണിഫോം ധരിക്കുന്ന ഉദ്യോഗസ്ഥനാകുക എന്നത് ചെറുപ്പത്തിലേയുള്ള ആഗ്രഹമായിരുന്നുവെന്നും എഴുതിയ പരീക്ഷകൾ തന്നെ തുണച്ചില്ലെന്നുമായിരുന്നു നെടുമങ്ങാട് സ്വദേശിയുടെ പരിഭവം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെന്മല സർക്കിൾ ഓഫീസ് കുളത്തുപ്പുഴയിൽ തുടരും ; ഐജി ഉത്തരവിറക്കി

0
കൊല്ലം : തെന്മല സർക്കിൾ ഇൻസ്പെക്ടർ ഓഫീസിന്റെ പ്രവർത്തനം കുളത്തുപ്പുഴയിൽ തന്നെ...

ബാങ്കുകളിൽ മുക്കുപണ്ടം പണയം വെച്ച് അഞ്ച് ലക്ഷത്തോളം രൂപ തട്ടിയ കേസിൽ പ്രതി അറസ്റ്റിൽ

0
മലപ്പുറം: ബാങ്കുകളെ കബളിപ്പിച്ച് മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങൾ തട്ടിയ കേസിൽ...

ലോക പാരാ അമ്പെയ്ത്ത് സീരീസിലെ ആദ്യ വ്യക്തിഗത സ്വർണം നേടി ശീതൾ

0
അഹമ്മദാബാദ് : ലോക പാരാ അമ്പെയ്ത്ത് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടി ഇന്ത്യൻ...

വന്ദേമാതരം ആലാപനത്തിൽ കോൺഗ്രസ് – നാഷണൽ കോൺഫറൻസ് പോര് മുറുകുന്നു

0
ശ്രീനഗർ: ഇന്ത്യാ മുന്നണിയിലെ ഘടകകക്ഷികളായ കോൺഗ്രസും നാഷണൽ കോൺഫറൻസും തമ്മിൽ വന്ദേമാതരം...