ചെട്ടിയാരഴികത്ത് കടവ് പാലത്തിലും ഏനാത്ത് പാലത്തിലും സുരക്ഷാവേലിയുടെ ആവശ്യകത ഏറുന്നു

For full experience, Download our mobile application:
Get it on Google Play

മണ്ണടി : മണ്ണടി-താഴത്ത് കുളക്കട ചെട്ടിയാരഴികത്ത് കടവ് പാലത്തിലും ഏനാത്ത് പാലത്തിലും സുരക്ഷാവേലിയുടെ ആവശ്യകത ഏറുന്നു. ഒന്നരവർഷം മുൻപാണ് ചെട്ടിയാരഴികത്ത് കടവ് പാലം യാഥാർത്ഥ്യമായത്. അന്നുതന്നെ പാലത്തിൽ വെളിച്ചവും സുരക്ഷാ വേലിയും കൂടി വേണമെന്ന ആവശ്യം നാട്ടുകാർ ഉന്നയിച്ചതാണ്. എന്നാൽ നടപ്പായില്ല. സന്ധ്യയാകുന്നതോടെ റീൽസ് എടുക്കാനും ബൈക്ക് റേസിങ് നടത്താനുമൊക്കെ ഒട്ടേറെ ആളുകൾ ചെട്ടിയാരഴികത്ത് കടവ് പാലത്തിൽ എത്താറുണ്ട്. ഇവരിൽ പലരും പാലത്തിന്റെ കൈവരിയിൽ ഇരിക്കാറുണ്ട്.

ഇത് അപകടം ഉണ്ടാക്കും. കൂടാതെ പാലത്തിൽ നിന്നുകൊണ്ട് ആറ്റിലേക്ക് മാലിന്യം തള്ളുന്നത് തടയാനും സുരക്ഷാവേലി കൊണ്ട് സാധിക്കുമെന്നാണ് നാട്ടുകാർ പറയുന്നത്. അടുത്തിടെ ഏനാത്ത് പാലത്തിൽ നിന്നും മണ്ണടി സ്വദേശിയായ വിദ്യാർഥി കല്ലടയാറ്റിൽ ചാടി മരിച്ച സംഭവമുണ്ടായി. ഇവിടെ നിന്നും ഒട്ടേറെ പേർ ഇത്തരത്തിൽ ആറ്റിലേക്ക് ചാടി ജീവനൊടുക്കിയിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ ഒരു പരിധിവരെ തടയുന്നതിന് സുരക്ഷാവേലി സഹായകരമാകും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാസപ്പടി കേസ് : ഇഡി ഭീഷണിപ്പെടുത്തി ; മൊഴി പിൻവലിക്കാൻ സത്യവാങ്മൂലം നൽകി...

0
കൊച്ചി : എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ ഗുരുതര ആരോപണവുമായി പി എ മുഹമ്മദ്...

കടുത്ത വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയുടെ വയറ്റിൽനിന്ന് പുറത്തെടുത്തത് 14 പേനകളും അഞ്ച്...

0
പാലനാട്: ആന്ധ്രാപ്രദേശിലെ നരസാരോപേട്ടിൽ കടുത്ത വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച...

പിണറായിയുടെ രോമത്തിൽ തൊടാൻ കുഞ്ഞാലിക്കുട്ടി സാഹിബേ താങ്കളുടെ സർക്കാരിനാകുമോ? : കെ ടി ജലീൽ

0
മലപ്പുറം: സിഎംആര്‍എല്‍-എക്‌സാലോജിക് കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരായ നടപടിയില്‍ എൻഫോഴ്സ്മെന്‍റ്...

മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ് : പ്രോസിക്യൂഷൻ അനുമതി നൽകാത്തതിൽ വിമർശനവുമായി ഹൈക്കോടതി

0
കൊച്ചി : വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോ ഫിനാൻസ് തട്ടിപ്പിൽ വീണ്ടും...