വിദ്യാര്‍ഥിയുടെ ലാപ്‌ടോപ്പും പെന്‍ഡ്രൈവുകളും അടങ്ങിയ ബാഗ് മോഷ്ടിച്ച പ്രതിയെ റെയില്‍വേ പോലീസ് പിടികൂടി

For full experience, Download our mobile application:
Get it on Google Play

കാസര്‍കോട്∶ ട്രെയിനില്‍ യാത്ര ചെയ്ത കോളേജ് വിദ്യാര്‍ഥിയുടെ ലാപ്‌ടോപ്പും പെന്‍ഡ്രൈവുകളും അടങ്ങിയ ബാഗ് മോഷ്ടിച്ച പ്രതിയെ റെയില്‍വേ പോലീസ് പിടികൂടി. കുന്നംകുളത്തെ സഭീഷ് (42) ആണ് അറസ്റ്റിലായത്. തലശേരി തിരുവങ്ങാട് സ്വദേശിയും മംഗളൂരുവിലെ സ്വകാര്യ കോളേജിലെ വിദ്യാര്‍ഥിയുമായ തരുണ്‍ മംഗലാട്ടി (18)യാണ് മോഷണത്തിന് ഇരയായത്. സെപ്റ്റംബര്‍ 22-ന് വൈകിട്ടുള്ള എഗ്മോര്‍ എക്സ്പ്രസില്‍ തലശേരിയില്‍ നിന്ന് മംഗളൂരുവിലേക്ക് പോകുമ്പോഴാണ് സംഭവം.

വൈകുന്നേരം ആറരയോടെ കാസര്‍കോട് റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോള്‍ 35,000 രൂപ വില വരുന്ന ലാപ്‌ടോപ്പ്, പെന്‍ഡ്രൈവുകള്‍, വസ്ത്രങ്ങള്‍, കോളേജ് ഐഡി കാര്‍ഡ് അടങ്ങിയ ബാഗ് മോഷണം പോയതായി വിദ്യാര്‍ഥി മനസ്സിലാക്കിയത്. ഇദ്ദേഹത്തിന്‍റെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. പിന്നീട് ബാഗ് ജനറല്‍ കോച്ചില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. തുടര്‍ന്ന് അന്വേഷണം ഊര്‍ജിതമാക്കിയപ്പോള്‍ ശനിയാഴ്ച ഉച്ചയോടെ മംഗളൂരുവില്‍ വെച്ച് പ്രതിയെ പോലീസ് പിടികൂടുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഭർതൃഗൃഹത്തിൽ യുവതിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

0
തൃശൂർ: തൃശൂരിൽ ഭർതൃഗൃഹത്തിൽ യുവതിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ചാലക്കുടി...

സ്ത്രീവിരുദ്ധത പറയുന്നവര്‍ ഇരുണ്ട കാലഘട്ടത്തിന്റെ വക്താക്കള്‍ : പ്രൊഫ.സതീഷ് കൊച്ചുപറമ്പില്‍

0
പത്തനംതിട്ട : സ്ത്രീവിരുദ്ധത പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നവര്‍ എത്ര ഉന്നതരായാലും അംഗീകരിക്കാനാകില്ലെന്നും...

ചിറയിൻകീഴ് സംഭവത്തിൽ പാർട്ടി സസ്പെൻ്റ് ചെയ്‌ത പാളയം പ്രദീപിനായി വീണ്ടും രമ്യ ഹരിദാസ് എംഎൽഎ

0
തിരുവനന്തപുരം: ചിറയിൻകീഴ് സംഭവത്തിൽ പാർട്ടി സസ്പെൻ്റ് ചെയ്‌ത പാളയം പ്രദീപിനായി വീണ്ടും...

പത്തനംതിട്ട ജില്ലയില്‍ മൂന്ന് ജനകീയ ആരോഗ്യകേന്ദ്രങ്ങള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം ലഭിച്ചു

0
പത്തനംതിട്ട : ജില്ലയില്‍ ആരോഗ്യരംഗത്ത് മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച കുളനട ഗ്രാമപഞ്ചായത്തിലെ...