ട്രെയിനുകൾ നിർത്തലാക്കുന്നതിനെതിരെ വ്യാപക പ്രതിഷേധം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ജനശതാബ്ദി, വേണാട് എക്സ്‌ പ്രസ്സുകൾ നിർത്തലാക്കുന്നതോടെ കേരളം ഭാഗികമായി സ്തംഭിക്കും. സ്ഥിരം യാത്രക്കാരുടെ ആശ്രയമായ ഈ ട്രെയിനുകൾ നിർത്തലാക്കുന്നതോടെ സർക്കാർ ജീവനക്കാർ അടക്കമുള്ള യാത്രക്കാർ പ്രതിസന്ധിയിലാകും. റെയിൽവേയുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് യാത്രക്കാർ ഇന്ന് ഡിവിഷണൽ റെയിൽവേ മാനേജർ ഓഫീസിനു മുന്നിൽ ധർണ നടത്തും.

കൊവിഡ് സാഹചര്യത്തിൽ യാത്രക്കാരുടെ കുറവ് അനുഭവപ്പെട്ടതോടെയാണ് ജനശതാബ്ദി, വേണാട് എക്സ്‌ പ്രസ്സുകൾ നിർത്തലാക്കാൻ റെയിൽവേ തീരുമാനിച്ചത്. റെയിൽവേയുടെ നടപടി സ്ഥിരമായി ട്രെയിൻ സർവ്വീസ് ആശ്രയിക്കുന്ന നിരവധി പേരെ പ്രതികൂലമായി ബാധിക്കും. ജനപ്രതിനിധികളുടേയും യാത്രക്കാരുടേയും പ്രതിഷേധം കണക്കിലെടുത്ത് ജനശദാബ്ദിയെങ്കിലും തുടരുമെന്ന് സൂചനയുണ്ട്.

റെയിൽവേയുടെ നടപടിക്കെതിരെ മന്ത്രി ജി സുധാകരൻ രംഗത്തെത്തി. റെയിൽവേയുടേത് കടുത്ത അതിക്രമമെന്ന് മന്ത്രി പ്രതികരിച്ചു. കേരളത്തിൽ നിരവധി പേരാണ് ട്രെയിൻ ഗതാഗതത്തെ ആശ്രയിക്കുന്നത്. മൂന്ന് ട്രെയിനുകൾ നിർത്തലാക്കുന്നത് പ്രതികൂലമായി ബാധിക്കും. ഇക്കാര്യം കേന്ദ്രത്തെ അറിയിച്ചിരുന്നു. ഇക്കാര്യത്തിൽ സംസ്ഥാനത്തിന് നടപടി സ്വീകരിക്കുന്നതിന് പരിമിധിയുണ്ട്. കേരളത്തെ പരിഗണിക്കാൻ കേന്ദ്രം തയ്യാറാകണമെന്നും മന്ത്രി പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...