Thursday, April 10, 2025 7:53 am

റെയില്‍വേ സ്വകാര്യ വല്‍ക്കരണം വേഗത്തില്‍ ; എറണാകുളം സൗത്ത് ഉള്‍പ്പെടെ ആറു റെയില്‍വേ സ്റ്റേഷനുകള്‍ പാട്ടത്തിന് നല്‍കാന്‍ ടെന്‍ഡര്‍

For full experience, Download our mobile application:
Get it on Google Play

എറണാകുളം : എറണാകുളം ജങ്‌ഷൻ (സൗത്ത്‌), ന്യൂഡൽഹി, തിരുപ്പതി, ഡെറാഡൂൺ, നെല്ലൂർ, പുതുച്ചേരി റെയിൽവേ സ്‌റ്റേഷനുകൾ നവീകരിച്ചു പ്രവർത്തിപ്പിക്കുന്നതിന്‌ സ്വകാര്യ കമ്പനികൾക്കു പാട്ടത്തിനു നൽകാൻ ടെൻഡർ ക്ഷണിച്ചു. 60 വർഷത്തേക്കാണ്‌ പാട്ടത്തിനു നൽകുക. ഈ റെയിൽവേ സ്‌റ്റേഷനുകൾ ആധുനികവൽക്കരിച്ച്‌ ഫീസ്‌ ഇടാക്കി പ്രവർത്തിപ്പിക്കാനും വാണിജ്യസമുച്ചയങ്ങൾ പണിത്‌ ലാഭകരമായി നടത്താനും റെയിൽവേ മന്ത്രാലയത്തിനുകീഴിലുള്ള റെയിൽവേ ലാൻഡ്‌ ഡെവലപ്‌മെന്റ്‌ അതോറിറ്റി (ആർഎൽഡിഎ)യാണ്‌ ടെൻഡർ ക്ഷണിച്ചത്‌. ഇതിന്‍റെ ഭാഗമായുള്ള പ്രീബിഡ് ചര്‍ച്ച നടന്നു. അദാനി ഗ്രൂപ്പ്‌, കൽപതരു, ആങ്കറേജ്‌ ഇൻഫ്രാസ്‌ട്രക്‌ചർ, ഐ സ്‌ക്വയഡ്‌ ക്യാപിറ്റൽ, ജിഎംആർ ഗ്രൂപ്പ്‌ എന്നിവ ഉൾപ്പെടെ 15 കമ്പനികൾ പ്രീ ബിഡ് ചര്‍ച്ചയില്‍ പങ്കെടുത്തു. ഫെബ്രുവരി 22നകം ഓൺലൈനായി ഇ –-ടെൻഡർ നൽകണമെന്നും വിജ്ഞാപനത്തിലുണ്ട്‌.

രാജ്യത്തെ പ്രമുഖ നഗരങ്ങളിലുള്ള റെയില്‍വേ സ്റ്റേഷനും അനുബന്ധ ഭൂമിയും സ്വകാര്യ കമ്പനികള്‍ക്ക് പാട്ടത്തിന് നല്‍കും. റെയില്‍വേ സ്റ്റേഷനും അനുബന്ധമായി വാണിജ്യ സമുച്ചയങ്ങളും പണം മുടക്കി പണിത് ഫീസ് ഈടാക്കി പ്രവര്‍ത്തനത്തിന് നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നു. വാണിജ്യതലസ്ഥാനമായ കൊച്ചി നഗരത്തിലെ ഏറ്റവും വലിയ സ്‌റ്റേഷനായ എറണാകുളം ജങ്‌ഷൻ സ്‌റ്റേഷനും പരിസരവുമുൾപ്പെടെ റെയിൽവേയുടെ 48 ഏക്കർ സ്ഥലമാണ്‌ പാട്ടത്തിനു നൽകുക. കെഎസ്‌ആർടിസി സ്‌റ്റാൻഡും മെട്രോ റെയിൽ സ്‌റ്റേഷനും സമീപത്തുള്ളതുകൊണ്ട്‌ കൂടുതൽ വാണിജ്യസാധ്യതയുണ്ടെന്നും ടെൻഡർ വിജ്ഞാപനത്തിൽ ആർഎൽഡിഎ എടുത്തുപറയുന്നുണ്ട്‌. റെയിൽവേ സ്‌റ്റേഷൻ സ്വകാര്യ കമ്പനിയുടെ കീഴിലാകുന്നതോടെ എല്ലാ ഫീസുകളും ഉയർത്താം.

ആർഎൽഡിഎയും സ്വകാര്യ കമ്പനിയുമായി ചേർന്നുള്ള സബ്‌സിഡിയറി കമ്പനിയായ ഐആർഎസ്‌ഡിസിയും ചേർന്ന്‌ രാജ്യത്തെ 123 റെയിൽവേ സ്‌റ്റേഷനുകൾ പാട്ടത്തിനു നൽകാനുള്ള പദ്ധതിയുടെ ആദ്യഘട്ടമായാണ്‌ പ്രധാന റെയിൽവേ സ്‌റ്റേഷനുകൾ വാണിജ്യാടിസ്ഥാനത്തിൽ നവീകരിക്കാനുള്ള പദ്ധതിയെന്ന്‌ ആർഎൽഡിഎ വൈസ്‌ ചെയർമാൻ വേദ്‌ പ്രകാശ്‌ ദുദേജ വിജ്ഞാപനത്തിൽ പറഞ്ഞു. നിലവിൽ പുതിയ റെയിൽവേ സ്‌റ്റേഷനുകളും റെയിൽവേ കോളനികളും പാട്ടത്തിനു നൽകി നവീകരിക്കുന്ന ജോലിയാണ്‌ ആർഎൽഡിഎ ഏറ്റെടുത്തിട്ടുള്ളത്‌.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കുവൈത്ത് ഓയിൽ കമ്പനി സൈറ്റിൽ ഉണ്ടായ അപകടത്തിൽ ആലപ്പുഴ സ്വദേശി മരിച്ചു

0
കുവൈത്ത് സിറ്റി : കുവൈത്ത് ഓയിൽ കമ്പനി സൈറ്റിൽ ഉണ്ടായ അപകടത്തിൽ...

ആ​ശ​മാ​ർ തു​ച്ഛ​വേ​ത​ന​ത്തി​ൽ ദേ​ശീ​യ ആ​രോ​ഗ്യ ദൗ​ത്യ​ത്തി​നാ​യി ചെ​യ്യു​ന്ന​ത്​ 40 സേ​വ​ന​ങ്ങ​ൾ

0
തി​രു​വ​ന​ന്ത​പു​രം : മി​നി​മം വേ​ത​ന​ത്തി​ന്​ വേ​ണ്ടി ര​ണ്ട്​ മാ​സ​മാ​യി സെ​ക്ര​ട്ടേ​റി​യ​റ്റ്​ ന​ട​യി​ൽ...

പാതിവില തട്ടിപ്പ് കേസില്‍ കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സെന്‍റിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു.

0
കൊച്ചി : പാതിവില തട്ടിപ്പ് കേസില്‍ കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സെന്‍റിനെ...

റായ്ച്ചൂർ സിന്ദനൂർ ദുരഭിമാന കൂട്ടക്കൊല ; കേസിൽ മൂന്ന് പേർക്ക് വധശിക്ഷ

0
ബംഗളൂരു : കർണാടകയെ പിടിച്ചുകുലുക്കിയ 2020 ജൂലൈ 11ലെ പ്രമാദമായ റായ്ച്ചൂർ...