മാവേലിക്കര-കുറ്റിത്തെരുവ് റോഡിലെ റെയിൽവേ അടിപ്പാത ഗതാഗതത്തിന് തടസ്സമുണ്ടാക്കുന്നു

For full experience, Download our mobile application:
Get it on Google Play

മാവേലിക്കര : വീതിയുള്ള മാവേലിക്കര-കുറ്റിത്തെരുവ് റോഡിൽ കോടതി ജംഗ്ഷന് തെക്കുവശമുള്ള ഇടുങ്ങിയ റെയിൽവേ അടിപ്പാത സുഗമമായ വാഹനഗതാഗതത്തിനു തടസ്സമുണ്ടാക്കുന്നു. റെയിൽപ്പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി പുതിയ അടിപ്പാത വന്നപ്പോൾ പഴയ അടിപ്പാതയാണ് അപകടസാധ്യത വർധിപ്പിക്കുന്നത്. പുതിയ അടിപ്പാത വാഹനഗതാഗതത്തിന് കൂടുതൽ വീതി ലഭിക്കത്തക്കവിധത്തിലാണു നിർമിച്ചിട്ടുള്ളത്. പഴയ അടിപ്പാതയുടെ ഇരുവശവും കോൺക്രീറ്റ് ഭിത്തികൾ റോഡിന്റെ വശങ്ങളിലേക്ക് ഇറങ്ങിനിൽക്കുന്ന രീതിയിലാണുള്ളത്. കഷ്ടിച്ച് ഒരു വലിയ വാഹനത്തിനു കടന്നുപോകാനുള്ള വീതിമാത്രമാണുള്ളത്.

തെരുവുവിളക്കുകൾ പ്രകാശിക്കാത്തതിനാൽ രാത്രിയിൽ ഈ ഭാഗത്ത് കനത്ത ഇരുട്ടാണ്. പാലത്തിന്റെ ഭിത്തികളിൽ റിഫ്ളക്ടറുകൾ ഘടിപ്പിക്കുകയോ മുന്നറിയിപ്പു ബോർഡുകൾ സ്ഥാപിക്കുകയോ ചെയ്താൽ താത്കാലികമായെങ്കിലും അപകടങ്ങൾ ഒഴിവാക്കാൻ കഴിയും. പഴയ അടിപ്പാത വീതികൂട്ടി പുനർനിർമിക്കണമെന്ന് ആവശ്യമുയരുന്നുണ്ടെങ്കിലും റെയിൽവേ അനുകൂലമായി പ്രതികരിച്ചിട്ടില്ല. അടിപ്പാത പുതുക്കിപ്പണിയാനുള്ള പദ്ധതിയില്ലെന്നാണ് റെയിൽവേയുടെ നിലപാട്. പൊതുമരാമത്ത് നിരത്തുവിഭാഗം അധികൃതരും അടിപ്പാതയുടെ വീതിക്കുറവു ചൂണ്ടിക്കാട്ടി പലതവണ റെയിൽവേക്ക്‌ കത്തു നൽകിയിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...