കെ.റയിലിന്റെ റിപ്പോര്‍ട്ട് പിടിച്ചുവെച്ച് റയില്‍വേ ; ഭൂമിയുടെ വിവരം ഇനിയും കൈമാറിയിട്ടില്ല

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സില്‍വര്‍ലൈന്‍ പദ്ധതിക്കായി ഏറ്റെടുക്കേണ്ട റയില്‍വേ ഭൂമിയുടെ വിശദാംശങ്ങള്‍ റയില്‍വേ ബോര്‍ഡിന് കൈമാറാതെ ദക്ഷിണ റയില്‍വേ. സില്‍വര്‍ലൈനില്‍ തീരുമാനം വൈകുന്നതിനുള്ള മുഖ്യകാരണം ഇതാണെന്നാണ് സൂചന. ഒരു വര്‍ഷം മുമ്പ് കെ റയില്‍ അധികൃതര്‍ കൈമാറിയ റിപ്പോര്‍ട്ടാണ് പിടിച്ചുവച്ചിരിക്കുന്നത്. സില്‍വര്‍ലൈന്‍ ഡി.പി.ആര്‍ സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിക്കുകയോ കേന്ദ്രം അനുമതി നല്‍കില്ലെന്ന് വ്യക്തമാക്കുകയോ ചെയ്യാതെ ഇ.ശ്രീധരന്‍ സമര്‍പ്പിച്ച ബദല്‍ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാരിന് മുന്നോട്ടു പോകാനാവില്ല. സില്‍വര്‍ലൈന്‍ പദ്ധതിക്ക് വേണ്ടിവരുന്ന റയില്‍വേ ഭൂമിയുടെ വിശദാംശങ്ങള്‍ നല്‍കണമെന്ന് റയില്‍വേ ബോര്‍ഡ് ആവശ്യപ്പെട്ടിരുന്നു. ഡി.പി.ആര്‍ പരിശോധിച്ച ശേഷം ഏറ്റവുമവസാനം റയില്‍വേ ബോര്‍ഡ് ആവശ്യപ്പെട്ട കാര്യം ഇതായിരുന്നു. ഇതേ തുടര്‍ന്ന് കെ റയില്‍ ഉദ്യോഗസ്ഥരും റയില്‍വേ ഉദ്യോഗസ്ഥരും സംയുക്തമായി സര്‍വേ നടത്തി.

ഇതിന്‍റെ അടിസ്ഥാനത്തില്‍ പദ്ധതിക്കു വേണ്ടിവരുന്ന റയില്‍വേ ഭൂമിയുടെ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തി കെ റയില്‍ റിപ്പോര്‍ട്ട് തയ്യാറാക്കി. 189.6 കിലോമീറ്റര്‍ ദൂരത്തില്‍ 108 ഹെക്ടര്‍ റയില്‍വേ ഭൂമിയാണ് പദ്ധതിക്കു വേണ്ടത്. ഇതിന്‍റെ വിശദാംശങ്ങള്‍ റയില്‍വേ ബോര്‍ഡിന് നല്‍കുന്നതിനായി കഴിഞ്ഞ ഓഗസ്റ്റില്‍ ദക്ഷിണറയില്‍വേയ്ക്ക് കൈമാറുകയും ചെയ്തു. എന്നാല്‍ ഈ റിപ്പോര്‍ട്ട് ഇതുവരെ റയില്‍വേ ബോര്‍ഡിന് മുന്നില്‍ എത്തിയിട്ടില്ല. പലതവണ റയില്‍വേ ബോര്‍ഡ് ഇക്കാര്യം ആവശ്യപ്പെട്ട് കെ റയിലിന് കത്തയച്ചു. വിശദാംശങ്ങള്‍ ദക്ഷിണറയില്‍വേയ്ക്ക് കൈമാറിയ കാര്യം കെ റയില്‍ റയില്‍വേ ബോര്‍ഡിനെ അറിയിച്ചു. ഇതോടെ കഴിഞ്ഞ ദിവസം സില്‍വര്‍ലൈന്‍ പദ്ധതിയുടെ വിശദാംശങ്ങള്‍ പരിശോധിച്ച് അഭിപ്രായം അറിയിക്കാന്‍ റയില്‍വേ ബോര്‍ഡ് ദക്ഷിണറയില്‍വേക്ക് നിര്‍ദേശം നല്‍കി കത്തയച്ചു.

എന്തുകൊണ്ടാണ് ഭൂമിയുടെ വിവരങ്ങള്‍ ദക്ഷിണ റയില്‍വേ കൈമാറാത്തത് എന്നതില്‍ കെ റയിലിനും വ്യക്തതയില്ല. രാഷ്ട്രീയ സമ്മര്‍ദത്തെ തുടര്‍ന്ന് പദ്ധതി വൈകിപ്പിക്കുന്നതിന് നടക്കുന്ന ശ്രമത്തിന്‍റെ ഭാഗമാണിതെന്ന് കരുതപ്പെടുന്നു. റയില്‍വേ ഭൂമിയുടെ വിശദാംശങ്ങള്‍ ലഭിച്ചാലും ഡി.പി.ആറിന്‍റെ കാര്യത്തില്‍ റയില്‍വേ ബോര്‍ഡ് ഉടന്‍ തന്നെ തീരുമാനമെടുക്കുമെന്ന് ഉറപ്പിക്കാനാവില്ല. വീണ്ടും കാലതാമസമുണ്ടാകുകയാണെങ്കില്‍ സംസ്ഥാന സര്‍ക്കാരിന് പുതിയ പദ്ധതി അവതരിപ്പിക്കുന്നതിനായി സില്‍വര്‍ലൈനിന്‍റെ ഡി.പി.ആര്‍ പിന്‍വലിക്കാം. അല്ലെങ്കില്‍ ഡി.പി.ആര്‍ അംഗീകരിക്കാനാവില്ലെന്ന് രേഖാമൂലം റയില്‍വേ ബോര്‍ഡ് അറിയിക്കണം. ചുരുക്കത്തില്‍ ഈ തീരുമാനത്തെ ആശ്രയിച്ചിരിക്കുന്നു ഇ.ശ്രീധരന്‍ നല്‍കിയ അതിവേഗ റയില്‍ പദ്ധതിയുടെ ഭാവി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...