ചെങ്ങന്നൂർ : മകരവിളക്കുദർശിച്ച് മടങ്ങിയെത്തിയ ഭക്തർക്ക് മടങ്ങാൻ റെയിൽവേ ചെങ്ങന്നൂരിൽനിന്നു ചെന്നൈക്ക് പ്രത്യേക ട്രെയിൻ ഏർപ്പെടുത്തി. ആദ്യമായിട്ടാണ് റെയിൽവേ ഇത്തരത്തിൽ അൺറിസർവേഡ് ട്രെയിൻ ചെങ്ങന്നൂരിൽനിന്ന് ഏർപ്പെടുത്തുന്നത്. 22 കോച്ചുകളുള്ള ട്രെയിൻ വൈകിട്ട് 7.45-നു പുറപ്പെട്ടു. ഈ തീവണ്ടി ഏർപ്പെടുത്തിയതോടെ അയ്യപ്പഭക്തരുടെ മടക്കയാത്രയിലെ തിരക്കു നിയന്ത്രിക്കാൻ കഴിഞ്ഞെന്ന് റെയിൽവേ അധികൃതർ പറഞ്ഞു. ശബരിമലയിൽനിന്നെത്തിയ തീർഥാടകരെക്കൊണ്ട് തിങ്കളാഴ്ച രാത്രി മുതൽ റെയിൽവേ സ്റ്റേഷനും റെയിൽവേ സ്റ്റേഷൻ റോഡും നിറഞ്ഞിരുന്നു. വിശ്രമകേന്ദ്രങ്ങൾ നിറഞ്ഞതിനാൽ പ്ലാറ്റ് ഫോമുകളിലും അയ്യപ്പഭക്തർ തമ്പടിച്ചു. ട്രെയിനിനു ബി.ജെ.പി.പ്രവർത്തകർ മാലയിട്ട് സ്വീകരണം നൽകി. ദക്ഷിണേ മേഖലെ സെക്രട്ടറി ബി. കൃഷ്ണകുമാർ, ജില്ലാ ട്രഷറാർ കെ. ജി. കർത്ത, മണ്ഡലം പ്രസിഡന്റ് പ്രമോദ് കാരക്കാട്, ജനറൽ സെക്രട്ടറിമാരായ അനീഷ് മുളക്കുഴ, അജി. ആർ.നായർ, എസ് . വി.പ്രസാദ്, മനുകൃഷ്ണൻ, രോഹിത് പി. കുമാർ, കെ വിനോദ്, എസ്. രാജലക്ഷ്മി, ഗിരീഷ് നടരാജൻ, ഷിജു, മന്മദൻ നായർ, മുരുകൻ പൂവക്കാട്ട് മൂലയിൽ, ബിജു കുമാർ തുടങ്ങിയവർ പങ്കെടുത്തു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























