ബുള്ളറ്റില്‍ ഇനി ഷോട്ട്ഗണ്‍ ; ബൈക്ക് നിരയില്‍ പുതിയ കരുത്തനുമായി റോയല്‍ എൻഫീല്‍ഡ്

For full experience, Download our mobile application:
Get it on Google Play

ഇരുചക്ര വാഹന ബ്രാൻഡായ റോയൽ എൻഫീൽഡ് പുതിയ മോട്ടോർസൈക്കിൾ ഇന്ത്യയിൽ അവതരിപ്പിച്ചു. ഷോട്ട്ഗൺ 650 ആണ് വിപണിയിൽ എത്തിയിരിക്കുന്നത്. 3.59 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. സൂപ്പർ മെറ്റിയർ 650 അടിസ്ഥാനമാക്കിയുള്ളതാണ് റോയൽ എൻഫീൽഡ് ഷോട്ട്ഗൺ 650. പുതിയ മോട്ടോർസൈക്കിൾ ക്രൂയിസർ ലുക്കിലാണ് എത്തുന്നത്. ഷോട്ട്ഗൺ 650ന് ഒരു ചെറിയ 18 ഇഞ്ച് ഫ്രണ്ട് വീൽ, പിന്നിൽ വലിയ 17 ഇഞ്ച് വീൽ എന്നിവയാണുള്ളത്. മോട്ടോർസൈക്കിളിന് കരുത്തേകുന്നത് 648 സിസി എയർ-ഓയിൽ കൂൾഡ് പാരലൽ ട്വിൻ എഞ്ചിനാണ്. ആറ് സ്പീഡ് ഗിയർബോക്സുമായി ഘടിപ്പിച്ചിരിക്കുന്ന എഞ്ചിന് 46 ബിഎച്ച്‌പി പീക്ക് പവറും 52 എൻഎം പരമാവധി ടോർക്കും പുറപ്പെടുവിക്കാൻ കഴിവുള്ളതാണ്. നിയോ റെട്രോ മോഡലായി എത്തിയിട്ടുള്ള ഷോട്ട്ഗൺ 650-ക്ക് 3.59 ലക്ഷം രൂപ മുതൽ 3.73 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില. റോയൽ എൻഫീൽഡ് ബൈക്ക് നിരയിൽ ഇന്റർസെപ്റ്റർ 650-ക്ക് മുകളിലും സൂപ്പർ മെറ്റിയോർ 650-ക്ക് താഴെയുമായായിരിക്കും ഷോട്ട്ഗൺ 650-ന്റെ സ്ഥാനമെന്നാണ് നിർമാതാക്കൾ നൽകുന്ന സൂചന. ഷീറ്റ് മെറ്റൽ ഗ്രേ, ഡ്രിൽ ഗ്രീൻ, പ്ലാസ്മ ഗ്രീൻ, സ്റ്റെൻസിൽ വൈറ്റ് എന്നീ നാല് നിറങ്ങളിലാണ് ഷോട്ട്ഗൺ 650 നിരത്തുകളിൽ എത്തുന്നത്.

റോയല്‍ എൻഫീല്‍ഡിന്റെ ക്രൂയിസര്‍ ബൈക്ക് മോഡലായ സൂപ്പര്‍ മീറ്റിയോര്‍ 650-യെ അടിസ്ഥാനമാക്കിയാണ് ഈ മോഡൽ ബൈക്കും എത്തുന്നത്. എല്‍.ഇ.ഡിയില്‍ തീര്‍ത്തിരിക്കുന്ന ഹെഡ്ലൈറ്റ്, ട്വിൻ പോഡ് ഇൻസ്ട്രുമെന്റ് ക്ലെസ്റ്റര്‍, ബാര്‍ എൻഡ് മിററുകള്‍, സിംഗിള്‍ സീറ്റ് തുടങ്ങിയവയാണ് ഈ വാഹനത്തില്‍ ഒരുക്കിയിട്ടുള്ള ഫീച്ചറുകള്‍. യു.എസ്.ഡി. ഫോര്‍ക്ക്, ട്വിൻ എക്സ്ഹോസ്റ്റ് പൈപ്പ്, ടെയ്ല്‍ ലാമ്പ് ഡിസൈൻ തുടങ്ങിയ ഫീച്ചറുകളെല്ലാം സൂപ്പര്‍ മെറ്റിയോര്‍ 650-ല്‍ നിന്ന് കടംകൊണ്ടവയാണ്. അതേസമയം സൂപ്പര്‍ മെറ്റിയോറിനെക്കാള്‍ 35 എം.എം. കുറച്ച്‌ 1465 എം.എം. വീല്‍ബേസിലാണ് ഷോട്ട്ഗണ്‍ ഒരുക്കിയിരിക്കുന്നത്. 140 എം.എമ്മാണ് ഗ്രൗണ്ട് ക്ലിയറൻസ്. 2170 എം.എം. നീളം, 820 എം.എം. വീതി, 1105 എം.എം. ഉയരം 795 എം.എം. സീറ്റ് ഹൈറ്റ് എന്നിങ്ങനെയാണ് ഷോട്ട്ഗണിന്റെ അളവുകള്‍. ഈ വാഹനത്തിൽ 6 ​ഗിയർ ബോക്സുകൾ ഉണ്ട്. ഒപ്പം വാഹനം കൂടുതൽ സുരക്ഷയും വാ​ഗ്ദാനം ചെയ്യുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

കൊയിലാണ്ടിയിൽ ജ്വല്ലറി ഉടമയുടെ വീട്ടിൽ കവർച്ച

0
കോഴിക്കോട്: കൊയിലാണ്ടിയിൽ വീട്ടിൽ കവർച്ച. ജ്വല്ലറി ഉടമയുടെ വീട്ടിലാണ് കവർച്ച നടന്നത്....

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....