മുതിർന്ന പൗരന്മാരുടെ ട്രെയിൻ ടിക്കറ്റ് നിരക്കിലെ ഇളവ് പുന:സ്ഥാപിക്കാതെ റെയിൽവെ ; പ്രതിഷേധം

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : കൊവിഡ് നിയന്ത്രണങ്ങളുടെ പേരിൽ റെയിൽവേ ഒഴിവാക്കിയ ടിക്കറ്റ് നിരക്കിലെ ഇളവ് പുന:സ്ഥാപിക്കാത്തതിൽ പ്രതിഷേധവുമായി മുതിർന്ന പൗരന്മാർ. സുപ്രിംകോടതിയും മുഖം തിരിച്ചതോടെ കേന്ദ്രത്തിന് വീണ്ടും നിവേദനം നൽകി കാത്തിരിക്കുകയാണ് ഇവർ. വയോജന സൗഹൃദമെന്ന് മേനി നടിക്കുമ്പോഴാണ് ഈ അവഗണന. ബിസിനസ് ആവശ്യത്തിനായി 40 വർഷം മുൻപാണ് പ്രദീപ്‌ സിംഗിവി ഗുജറാത്തിൽ നിന്ന് തമിഴ്നാട്ടിലേക്ക് മാറിയത്. ഇപ്പോൾ മാസത്തിൽ ഒരിക്കലെങ്കിലും ഭാര്യക്കൊപ്പം നാട്ടിലേക്ക് പോകും. ഓരോ തവണയും പോയിവരാൻ 8000 രൂപയോളം വേണം. കൊവിഡ് കാലത്ത് യാത്രകൾ നിരുത്സാഹപ്പെടുത്താനെന്ന പേരിൽ ടിക്കറ്റ് നിരക്കിലെ ഇളവുകൾ റദ്ദാക്കിയ ഉത്തരവ് ഇപ്പോഴും നിലനിൽക്കുന്നത് പ്രദീപിനെ പോലുള്ളവർക്ക് തിരിച്ചടിയാണ്

60 വയസ്സിനു മുകളിലുള്ള പുരുഷന്മാർക്ക് 40 ശതമാനവും 58 വയസ്സിൽ കൂടുതലുള്ള സ്ത്രീകൾക്ക് 50 ശതമാനവും ടിക്കറ്റ് നിരക്ക് ഇളവാണ് നേരത്തെ ഉണ്ടായിരുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷം മാത്രം എട്ട് കോടിയോളം സീനിയർ സിറ്റിസൻസിന് യാത്രാഇളവ് നൽകിയില്ല എന്നാണ് റെയില്‍വെ തന്നെ വ്യക്തമാക്കുന്നത്. ഇതിലൂടെ 2242 കോടിയുടെ അധിക ലാഭം കിട്ടിയെന്നും വിവരാവകാശ രേഖകള്‍ തെളിയിക്കുന്നു. ഈ അധികലാഭം വെണ്ടെന്നുവെയ്ക്കാൻ മടിക്കുകയാണ് റെയില്‍വെ. തീരുമാനിക്കേണ്ടത് സർക്കാരാണെന്നാണ് കോടതി പറയുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യൻ സമ്പദ്ഘടനയിൽ പ്രതീക്ഷയ്ക്കപ്പുറം വളർച്ച ; സന്തോഷം പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

0
ന്യൂഡൽഹി : ഇന്ത്യൻ സമ്പദ്ഘടന പ്രതീക്ഷയ്ക്കപ്പുറം വളർച്ച പ്രകടിപ്പിച്ചതിൽ സന്തോഷം പങ്കുവെച്ച്...

ഒഴിവുകൾ യഥാസമയത്ത് റിപ്പോർട്ട് ചെയ്തില്ല ഉദ്യോഗസ്ഥരുടെ അനാസ്ഥയിൽ റാങ്ക്‌ലിസ്റ്റ് റദ്ദായെന്ന് പരാതി

0
ആലപ്പുഴ : ജലഗതാഗത വകുപ്പിൽ ബോട്ട് സ്രാങ്കുകളുടെ ഒഴിവ് സമയത്തു റിപ്പോർട്ടു...

ഓണാഘോഷത്തിനിടെ വാക്കേറ്റം ; വെട്ടുകത്തികൊണ്ടും കമ്പികൊണ്ടും അക്രമം ; മൂന്ന് പ്രതികൾ കൂടി അറസ്റ്റിൽ

0
തിരുവനന്തപുരം: കൈലാത്തുകോണം എൽ.പി. സ്കൂളിന് സമീപം ഓണാഘോഷത്തിനിടെ നടന്ന അക്രമവുമായി ബന്ധപ്പെട്ട്...

മാരകമായ ദീർഘദൂര വ്യോമപ്രതിരോധ മിസൈൽ ; എസ്-400 വീണ്ടും ഇന്ത്യയിലേക്ക്

0
ന്യൂഡൽഹി : ഇന്ത്യൻ വ്യോമസേനയുടെ പ്രതിരോധശേഷി കൂടുതൽ ശക്തമാക്കുന്നതിനായി ലോകത്തിലെ ഏറ്റവും...