ഡെബിൾ ഡെക്കർ ട്രെയിനുകൾ അവതരിപ്പിക്കാനൊരുങ്ങി റെയിൽവേ

For full experience, Download our mobile application:
Get it on Google Play

ദില്ലി: ഡെബിൾ ഡെക്കർ ട്രെയിനുകൾ അവതരിപ്പിക്കാനൊരുങ്ങി റെയിൽവേ. പാസഞ്ചർ-​ഗുഡ്സ് ട്രെയിനുകൾ സംയോജിപ്പിച്ച് മുകളിൽ യാത്രക്കാരെയും താഴെ ചരക്കുകളും കൊണ്ടുപോകാൻ കഴിയുന്ന ട്രെയിനുകളായിരിക്കും അവതരിപ്പിക്കുക. ഇതിനായി ഇന്ത്യൻ റെയിൽവേ ബോർഡ് രൂപകൽപ്പന തയ്യാറാക്കി. ഡബിൾ ഡെക്കർ ട്രെയിനിന്റെ സാധ്യതകള്‍ തേടാനും നടപ്പാക്കാനും കൂടുതൽ ശ്രദ്ധ നൽകണമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് റെയില്‍വേ മന്ത്രാലയത്തിന് നിര്‍ദേശം നല്‍കി. മുകൾ ഭാ​ഗത്ത് യാത്രക്കാരും താഴെ ചരക്കുകളും കൊണ്ടുപോകാൻ കഴിയുന്ന തരത്തിലായിരിക്കും രൂപകൽപ്പന. ചരക്കുഗതാഗതത്തില്‍നിന്നുള്ള വരുമാനം വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇത്തരം ട്രെയിനുകൾ ആലോചിക്കുന്നതെന്ന് റെയില്‍വേ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ചരക്ക് കയറ്റുന്നതിനും ഇറക്കുന്നതിനും എടുക്കുന്ന സമയം, യാത്രക്കാർക്കുണ്ടാക്കുന്ന ബു​ദ്ധിമുട്ട് പരിഹരിക്കാൻ പഠനം നടത്തേണ്ടി വരും. യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാകാത്ത രീതിയിലായിരിക്കണം സർവീസെന്നും ഉ​ദ്യോ​ഗസ്ഥർ പറഞ്ഞു. തുറമുഖങ്ങൾ കേന്ദ്രീകരിച്ചായിരിക്കും സർവീസുകൾ. 10 കോച്ചുകളാണ് ആദ്യഘട്ടത്തിൽ നിർമിക്കുക. ഒരു കോച്ചിന് നാലുകോടി രൂപയാണ് ചെലവ് കണക്കാക്കിയിരിക്കുന്നത്. കപുർത്തല കോച്ച് ഫാക്ടറി ഇത്തരത്തിലുള്ള 10 കോച്ചുകൾ നിർമിച്ചു. റേക്ക് കൂട്ടിച്ചേർക്കലിൻ്റെ പ്രവൃത്തി പുരോഗമിക്കുകയാണെന്നും റെയിൽവേ ഉദ്യോഗസ്ഥൻ പറഞ്ഞു. 2024ൽ റെയിൽവേ ഈ ആശയം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുന്നിൽ സമർപ്പിച്ചത്. പ്രധാനമന്ത്രിയുടെ ഓഫീസ് പച്ചക്കൊടി വീശിയതോടെയാണ് പ്രാരംഭ പ്രവർത്തനങ്ങൾക്ക് തുടക്കമായത്. 2030 ആകുമ്പോഴേക്കും 3,000 ദശലക്ഷം ടൺ ചരക്ക് ഗതാഗതമാണ് റെയിൽവേ ലക്ഷ്യമിടുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐക്ക് അർഹതപ്പെട്ടതെന്ന് സിപിഐ സെക്രട്ടറിയേറ്റ് അംഗം പി പ്രസാദ്‌

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐക്ക് അർഹതപ്പെട്ടതെന്ന് സിപിഐ സെക്രട്ടറിയേറ്റ് അംഗം...

കതിർ ആപ്പിലൂടെ പണം ലഭിച്ചില്ലെന്ന കർഷകരുടെ പരാതിയിൽ പ്രതികരണവുമായി കൃഷിമന്ത്രി ടി സിദ്ദിഖ്

0
തിരുവനന്തപുരം: കതിർ ആപ്പിലൂടെ പണം ലഭിച്ചില്ലെന്ന കർഷകരുടെ പരാതിയിൽ പ്രതികരണവുമായി കൃഷിമന്ത്രി...

വൈദ്യുതിനിരക്ക് പരിഷ്കരണം : നിയന്ത്രണച്ചട്ടത്തിന്റെ കരട് വൈദ്യുതി റഗുലേറ്ററി കമ്മിഷൻ പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം : അടുത്ത 5 വർഷത്തേക്കുള്ള വൈദ്യുതിനിരക്കു പരിഷ്കരണം സംബന്ധിച്ച മാർഗനിർദേശങ്ങളടങ്ങിയ...

ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

0
തിരുവനന്തപുരം: ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി വി ഡി സതീശൻ....