മഴക്കെടുതി തുടരുന്നു ; കോഴിക്കോട് തോട്ടില്‍ വീണ് ഒരാള്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ കാലവര്‍ഷക്കെടുതിയില്‍ ഒരാള്‍ മരിച്ചു. കണ്ണാടിക്കലിലാണ് തോട്ടില്‍ വീണ് പുളിക്കല്‍ പീടിക തലവീട്ടില്‍ സുബൈര്‍ മരിച്ചത്. ജില്ലയില്‍ 47 ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് 1811 പേരെ മാറ്റിപ്പാര്‍പ്പിച്ചു. നൂറുകണക്കിനാളുകളെ ബന്ധു വീടുകളിലേക്കും മാറ്റിയിട്ടുണ്ട്. മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളിലെ ആളുകളോട് മാറി താമസിക്കാന്‍ നിര്‍ദ്ദേശവും നല്‍കി. ശക്തമായ മഴയില്‍ ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷമാണ്. മുക്കം മലയോര മേഖല, മാവൂര്‍, കണ്ണാടിക്കല്‍ പ്രദേശങ്ങളില്‍ വീടുകളില്‍ വെള്ളം കയറി.ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. കക്കയം ഡാമില്‍ നീരൊഴുക്ക് കൂടിയതിനാല്‍ ഷട്ടറുകള്‍ ഒരടിയിലേക്ക് ഉയര്‍ത്തി. നീരൊഴുക്ക് കൂടിയാല്‍ ഇനിയും ഷട്ടര്‍ ഉയര്‍ത്തുമെന്ന് കെഎസ്ഇബി അറിയിച്ചു. ഡാമിന്‍റെ വൃഷ്ടി പ്രദേശത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. ചാലിയാര്‍ പുഴയിലും ബികെ കനാലിലും ജലനിരപ്പ് ഉയര്‍ന്നു. ഇരുകരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയതായി ജില്ലാ ഭരണകൂടം അറിയിച്ചു.

WANTED MARKETING MANAGER
സംസ്ഥാനസര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എഐസിസി ആസ്ഥാനത്തെ പ്രതിഷേധം ; ബിഹാറില്‍ 29 പ്രവര്‍ത്തകര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്

0
പാട്‌ന : കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിനെതിരായ പ്രതിഷേധത്തില്‍ പങ്കെടുത്ത 29 പ്രവര്‍ത്തകര്‍ക്ക്...

പാലക്കാട് നഗരത്തിൽ ട്രാൻസ്‌ഫോമറിൻ്റെ ഫ്യൂസ് മോഷ്ടിച്ച് വൈദ്യുതി മുടക്കുന്നതായി പരാതി

0
പാലക്കാട്: ഫ്യൂസ് മോഷ്ടിച്ച് വൈദ്യുതി മുടക്കുന്നതായി പരാതി. പാലക്കാട് നഗരത്തിൽ ട്രാൻസ്‌ഫോമറിൻ്റെ...

ഓപ്പറേഷൻ തൂഫാൻ : എംഡിഎംഎ കൈമാറിയവരെയും വിതരണശൃംഖലയിലെ കണ്ണികളെയും പിന്തുടർന്ന് പിടികൂടി വയനാട് പോലീസ്

0
സുല്‍ത്താന്‍ബത്തേരി: ലഹരി വില്‍പ്പനക്കാരെയും വിതരണ ശൃംഖലയിലെ കണ്ണികളെയും പിന്തുടര്‍ന്ന് പിടികൂടി വയനാട്...

മുട്ടിൽ മരം മുറി വഞ്ചനാക്കേസ് ; അഗസ്റ്റിൻ സഹോദരന്മാർക്ക് കുറ്റപത്രം ഇന്ന് വായിച്ചു കേൾപ്പിക്കും

0
കൊച്ചി: മുട്ടിൽ മരം മുറിയിലെ വഞ്ചനക്കേസിൽ പ്രതികളായ അഗസ്റ്റിൻ സഹോദരന്മാർക്ക് കുറ്റപത്രം...