മഴ ; തിരുവല്ലയില്‍ അഞ്ച് വീടുകൾക്ക് ഭാഗിക നാശനഷ്ടം

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : മഴയിലും കാറ്റിലും മൂന്നാം ദിവസവും തിരുവല്ല താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ കനത്തനാശം. ചുമത്രയിൽ മരങ്ങൾ വീണ് അഞ്ച് വീടുകൾക്ക് ഭാഗിക നാശനഷ്ടം സംഭവിച്ചു. ചുമത്ര ദേവസ്‌ ഭവനത്തിൽ സുരേന്ദ്രൻ, അമ്പാട്ടുകുന്നേൽ ഭാഗത്ത് റസാഖ്, ഗീത, കമലാനിവാസിൽ ജയൻ, പനവേലിൽ സന്തോഷ് എന്നിവരുടെ വീടുകളാണ് ശനിയാഴ്ച രാത്രി തകർന്നത് വൈദ്യുതി ലൈനിലേക്ക് മരങ്ങൾ ഒടിഞ്ഞുവീണ് വൈദ്യുതി വിതരണം മണിക്കൂറുകളോളം മുടങ്ങി. ഇന്നലെ പുലർച്ചെയുണ്ടായ ശക്തമായ കാറ്റിൽ പൊടിയാടിയിൽ തെങ്ങ് കടപുഴകി വീണ് ഏഴ് വൈദ്യുത പോസ്റ്റുകൾ ഒടിഞ്ഞു വീണു.

പൊടിയാടി – മാവേലിക്കര റൂട്ടിൽ വെയിറ്റിംഗ് ഷെഡ് – മൂശാരിപടി റോഡിലാണ് സംഭവം. സ്വകാര്യ പുരയിടത്തിൽ നിന്നിരുന്ന തെങ്ങ് കടപുഴകി സമീപത്തുകൂടി കടന്നുപോകുന്ന 11 കെ.വി ലൈനിലേക്ക് അടക്കം വീഴുകയായിരുന്നു. തുടർന്നാണ് സമീപത്തെ പോസ്റ്റുകൾ ഒന്നൊന്നായി ഒടിഞ്ഞു വീണത്. റോഡിൽ ഗതാഗതവും പൂർണമായും നിലച്ചു . നൂറോളം വീടുകളിൽ വൈദ്യുതി മുടങ്ങി. വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാൻ കെ.എസ്ഇ.ബി അധികൃതർ അറ്റകുറ്റപ്പണികൾ തുടരുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

leopard

ഓവേലിയില്‍ കടുവയെ പിടിക്കാനായി സ്ഥാപിച്ച കൂട്ടില്‍ പുലി കുടുങ്ങി ; മുതുമലയിലെ ഉള്‍ക്കാട്ടിൽ തുറന്നുവിട്ടു

0
സുല്‍ത്താന്‍ബത്തേരി: വയനാട് അതിര്‍ത്തി പ്രദേശമായ തമിഴ്‌നാട്ടിലെ ഓവേലിയില്‍ കടുവയെ പിടിക്കാന്‍ സ്ഥാപിച്ച...

കാലിഫോർണിയ ഇരട്ടക്കൊലപാതകം : നിർണ്ണായക തെളിവുകൾ കണ്ടെത്തി ; കുറ്റപത്രം സമർപ്പിച്ച് പോലീസ്

0
കാലിഫോർണിയ : സിലിക്കൺ വാലിയെയും പ്രവാസി മലയാളി സമൂഹത്തെയും ഒന്നടങ്കം ഞെട്ടിച്ച...

മലപ്പുറം മോർഫിങ് കേസിലെ പ്രതി ജീവനൊടുക്കാൻ ശ്രമിച്ചു

0
മലപ്പുറം : മലപ്പുറം മോർഫിങ് കേസിലെ പ്രതിയായ യുവാവ് ജീവനൊടുക്കാൻ ശ്രമിച്ചു....

പിഎം ശ്രീ : പദ്ധതി നടപ്പാക്കാതെ കേന്ദ്രഫണ്ട് ലഭിക്കില്ല, വിദ്യാർഥികൾക്ക് ലഭിക്കേണ്ട പ്രയോജനം...

0
ന്യൂഡൽഹി : പി.എം. ശ്രീ പദ്ധതി നടപ്പാക്കാൻ വൈകുന്നതിനാൽ കേന്ദ്രസർക്കാരിന്റെ മറ്റു...