കോന്നി : പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കോന്നി ചൈനാമുക്ക് അടക്കമുള്ള ഭാഗങ്ങളിൽ കഴിഞ്ഞ ദിവസം രാത്രിയിൽ പെയ്ത മഴയിൽ വെള്ളം കയറി. ചൈനാ മുക്ക് ഭാഗത്ത് വലിയ വെള്ളകെട്ട് ഉണ്ടായതിനെ തുടർന്ന് നിരവധി വാഹനങ്ങൾ ആണ് ഗതാഗത കുരുക്കിൽ അകപ്പെട്ടത്. ഓടയിലെ മണ്ണും ചെളിയും നീക്കം ചെയ്യാത്തത് മൂലമാണ് വെള്ളം ഓടയിലേക്ക് ഇറങ്ങാതെ റോഡിലേക്ക് ഒഴുകി ഇറങ്ങിയത്.
വകയാർ ഭാഗത്തും റോഡിൽ വെള്ളം ഉയർന്നിരുന്നു. സംസ്ഥാന പാതയുടെ നിർമ്മാണ പ്രവർത്തനങ്ങൾ നടന്നപ്പോൾ ഓടക്ക് മുകളിലെ സ്ളാബ് സ്ഥാപിച്ചത് നിർമ്മാണ സമയത്ത് ഓടയിലെ മണ്ണും ചെളിയും നീക്കം ചെയ്യാതെ ആണെന്നും നാട്ടുകാർ ആക്ഷേപിക്കുന്നു. കോന്നി നഗരത്തിൽ റോഡ് നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിന് മുൻപ് തന്നെ റോഡിലെ വെള്ളക്കെട്ട് നാട്ടുകാരെ വലച്ചിരുന്നു.
സംസ്ഥാന പാതയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാകുമ്പോൾ എങ്കിലും ഈ വിഷയത്തിന് പരിഹാരം കാണുവാൻ കഴിയുമെന്ന് ജനങ്ങൾ ആശ്വാസം കൊണ്ട് ഇരിക്കുമ്പോൾ ആണ് വേനൽ മഴയിൽ ഇത്തരത്തിൽ ഒരു ബുദ്ധിമുട്ട് നേരിടുന്നത്. വിഷയം ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും ഓടയിലെ മാലിന്യങ്ങൾ നീക്കം ചെയ്ത് റോഡിലെ വെള്ളകെട്ട് ഒഴിവാക്കുമെന്നും കെ എസ് റ്റി പി അധികൃതർ അറിയിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്കുവാന് വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്കുവാന് 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033