പിതാവ് മരിച്ച കുട്ടിക്ക് പിതാമഹന്‍ ചെലവിന് നല്‍കണമെന്ന് കോടതി

For full experience, Download our mobile application:
Get it on Google Play

ഹരിപ്പാട്: പിതാവ് മരിച്ച കുട്ടിക്ക് പിതാമഹന്‍ (പിതാവിന്റെ പിതാവ്) ചെലവിന് നല്‍കണമെന്ന് മാവേലിക്കര കുടുംബകോടതി. പിതാവിന്റെ പിതാവ് കുട്ടിക്ക് പ്രായപൂര്‍ത്തിയാകുന്നത് വരെ ചെലവിന് നല്‍കണമെന്നും കോടതി ഉത്തരവിട്ടു. കായംകുളം സ്വദേശി കുഞ്ഞുമോന്റെ മകന്‍ മുജീബ് ആത്മഹത്യ ചെയ്തിരുന്നു. ഇദ്ദഹത്തിന്റെ ഭാര്യ നല്‍കിയ പരാതിയിലാണ് കോടതി ഉത്തരവ്. മുജീബിന്റെ മരണത്തോടെ മുട്ടം സ്വദേശി ഹൈറുന്നിസയെയും കുഞ്ഞിനേയും കുഞ്ഞുമോന്‍ വീട്ടില്‍നിന്ന് ഇറക്കി വിട്ടു.

കുട്ടിക്ക് ചെലവിനു കിട്ടാനും തന്റെ പിതാവില്‍ നിന്നും വാങ്ങിയ പണവും സ്വര്‍ണാഭരണങ്ങളും തിരികെ ലഭിക്കാനും കുഞ്ഞുമോനെതിരെ ഹൈറുന്നിസാ പരാതി നല്‍കുകയായിരുന്നു. മകന്റെ കുട്ടിക്ക് ചെലവിനു നല്‍കാന്‍ തനിയ്ക്ക് ബാധ്യത ഇല്ല എന്നായിരുന്നു കുഞ്ഞുമോന്റെ നിലപാട്. എന്നാല്‍ പിതാവില്ലെങ്കില്‍ പിതാമഹനാണ് പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ സംരക്ഷിക്കേണ്ട ബാധ്യത എന്ന് കോടതി ഉത്തരവിടുകയായിരുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]

 

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു ; സംഭവം മാരത്തൺ ഓട്ടത്തിനിടെ

0
മലപ്പുറം: മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു....

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...