ജനങ്ങളെ ജീവൽ പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് ഭരണപക്ഷം പോർവിളികളും മസിൽ പവറുമായി അരങ്ങു നിറയുന്നതെന്ന് കേരള കോൺഗ്രസ്

For full experience, Download our mobile application:
Get it on Google Play

കല്ലൂപ്പാറ : ജനങ്ങളെ കെട്ടിവരിയുന്ന വിലക്കയറ്റവും ചാർജ് വർദ്ധനവുകളുമടക്കമുള്ള ജീവൽ പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് ഭരണപക്ഷം പോർവിളികളും മസിൽ പവറുമായി അരങ്ങു നിറയുന്നതെന്ന് കേരള കോൺഗ്രസ് വൈസ് ചെയർമാൻ ജോസഫ് എം. പുതുശ്ശേരി. ധൂർത്തും അഴിമതിയും തൊണ്ടി സഹിതം പിടിക്കപ്പെട്ടതോടെ ഭരണകാർ സമനില തെറ്റിയ അവസ്ഥയിലാണ്.

നിയമസഭയിൽ രോഷാകുലനായി മറുപടി പറയുന്ന മുഖ്യമന്ത്രി സ്വപ്ന ആവർത്തിച്ചു വെല്ലുവിളിച്ചിട്ടും ഒരക്ഷരം പോലും ഉരിയാടാത്തത് കൂടുതൽ കാര്യങ്ങൾ പുറത്തുവരുമെന്ന ഉൾഭയം കൊണ്ടാണ്. ബഡായികളും ആത്മപ്രശംസകളുമായി പരിമിതപ്പെട്ട ജനകീയ പ്രതിരോധ ജാഥ ആരോപണങ്ങളുടെ പത്മവ്യൂഹത്തിൽ അകപ്പെട്ടതോടെ സ്വയം പ്രതിരോധ ജാഥയായി മാറിയിരിക്കുകയാണെന്ന് പുതുശേരി പറഞ്ഞു.

കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹനടപടികൾക്കെതിരെ കേരള കോൺഗ്രസ് കല്ലുപ്പാറ മണ്ഡലം കമ്മിറ്റി കടമാൻകുളം ജംഗ്ഷനിൽ വെച്ച് നടത്തിയ സായാഹ്ന ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാർട്ടി മണ്ഡലം പ്രസിഡന്റ് ടി. എം. മാത്യു അധ്യക്ഷത വഹിച്ചു. ജേക്കബ് കെ. ഇരണക്കൽ, ജെയിംസ് കാക്കനാട്, ചെറിയാൻ മണ്ണഞ്ചേരി, വി. ജെ. റെജി, രാജൻ വരിക്കപ്ലാമൂട്ടിൽ, വർഗീസ്കുട്ടി മാമൂട്ടിൽ, സുരേഷ് സ്രാമ്പിക്കൽ, ഒ. എം. മാത്യു, സണ്ണി ഫിലിപ്പ്, കെ. സി. ജേക്കബ്, തങ്കമണി ഗോവിന്ദൻ, അജിത വിൽക്കി, എലിസബത്ത് ആന്റണി, ഐപ്പ് പുലിപ്ര, കെ. ജെ. രാജൻ എന്നിവർ പ്രസംഗിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുഖ്യമന്ത്രിയുടെ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയിൽ വന്ദേമാതരമില്ല

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശൻ പങ്കെടുക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയിൽ വന്ദേമാതരമില്ല....

എറണാകുളത്ത് നിന്നുള്ള വന്ദേഭാരതിന്റെ സീറ്റില്‍ ചത്ത അണലി ; കണ്ടത് യാത്രക്കാര്‍ ; അന്വേഷണം

0
കൊച്ചി: എറണാകുളത്ത് നിന്നും ബെംഗളൂരുവിലേക്കുള്ള വന്ദേഭാരത് ട്രെയിനില്‍ ചത്ത അണലിയെ കണ്ടെത്തി....

വന്ദേമാതരം രണ്ട് ചരണങ്ങൾ മാത്രമേ ആലപിക്കുകയുള്ളൂ ; അത് നേരത്തെയുള്ള നിലപാട് ; എം.വി...

0
തിരുവനന്തപുരം: വന്ദേമാതരം രണ്ട് ചരണങ്ങൾ മാത്രമേ പാടുകയുള്ളുവെന്നും അത് നേരത്തെ മുതലുള്ള...

5,000ല്‍ അധികം പൈലറ്റുമാരില്‍ ലഹരി പരിശോധന ; വിശ്വാസ്യത തിരിച്ചുപിടിക്കാന്‍ എയര്‍ ഇന്ത്യ

0
ന്യൂഡല്‍ഹി: ഫുക്കറ്റ്-ഡല്‍ഹി വിമാന അപകടത്തിന് പിന്നാലെ വിശ്വാസ്യത തിരിച്ചുപിടിക്കാന്‍ ശ്രമം തുടങ്ങി...