സംസ്ഥാനത്ത് 9 ജില്ലകളിൽ മഴ ; ഉയർന്ന തിരമാല ജാ​ഗ്രത നിർദേശം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ചൂട് കനക്കുന്നതിനിടെ ആശ്വാസമായി സംസ്ഥാനത്ത് വേനൽമഴയെത്തുന്നു. ഇന്ന് 9 ജില്ലകളിൽ നേരിയ തോതിൽ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ പ്രവചനം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാംകുളം, ഇടുക്കി, എന്നീ ജില്ലകളിൽ നേരിയ മഴ ലഭിക്കും. നാളെ പത്തനംതിട്ട, കോട്ടയം, എറണാംകുളം, വയനാട് എന്നീ ജില്ലകളിലും എട്ടാം തിയ്യതി തൃശൂർ, പാലക്കാട്,മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലൊഴികെ മറ്റെല്ലായിടത്തും മഴ ലഭിക്കുമെന്നും കാലാവസ്ഥാവകുപ്പ് പ്രവചിക്കുന്നു. 9ന് കേരളത്തിൽ എല്ലായിത്തും 10ന് എറണാംകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോഡ് എന്നീ ജില്ലകളിലും മഴ ലഭിക്കും.

സംസ്ഥാനത്ത് ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഇന്ന് രാത്രി മുതൽ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കണമെന്നും കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണമെന്നും മുന്നറിയിപ്പുണ്ട്. മൽസ്യബന്ധന യാനങ്ങൾ, മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നും ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കഞ്ചാവുമായി സ്ഥിരം കുറ്റവാളി പിടിയിൽ

0
മാവേലിക്കര: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ജൂലി തോമസിനെ (42) കഞ്ചാവുമായി...

ജാതി സെൻസസ് ചോദ്യങ്ങൾ ദുരൂഹമെന്ന് ആക്ഷേപം; കേന്ദ്ര സർക്കാരിനെതിരെ കോൺഗ്രസ് പ്രതിഷേധം

0
ന്യൂഡല്‍ഹി: 2027ലെ സെന്‍സസില്‍ ജാതിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിക്കുന്ന നടപടിയില്‍ കേന്ദ്ര...

സ്വതന്ത്ര വ്യാപാര കരാർ കർഷകരെ കൊള്ളയടിക്കുന്നതിന് തുല്യം : പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ

0
പത്തനംതിട്ട : സ്വതന്ത്ര വ്യാപാര കരാർ ഒപ്പിടുന്നതിലൂടെ ഇന്ത്യയിലെ കർഷകരോട് കേന്ദ്ര...

ലോക്സഭാ തിരഞ്ഞെടുപ്പ് ; സ്റ്റാർ ക്ലാസ് ലോക്സഭാ മണ്ഡലങ്ങളിൽ രാജീവ് ചന്ദ്രശേഖരന്റെ ടീമിനെ നിയോഗിച്ചു

0
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കം, ബിജെപി മേഖലാ പ്രഭാരിമാർക്ക് മാറ്റം. സ്റ്റാർ...