മഴ ; തോടുകളുടെയും അക്വാഡെക്റ്റുകളുടെയും അറ്റകുറ്റപ്പണികൾ പലയിടത്തും നടത്തിയിട്ടില്ല

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കാലവർഷം ശക്തി പ്രാപിച്ചതോടെ ജില്ലാ ആസ്ഥാനത്തെ ഓടകളിലും കനാലുകളിലും വെള്ളക്കെട്ടായി തുടങ്ങി. ഓടകളിൽ നിറയുന്ന മാലിന്യങ്ങളും പാഴ് വസ്തുക്കളും സമയബന്ധിതമായി നീക്കം ചെയ്തിട്ടില്ല. കെട്ടികിടക്കുന്ന വെള്ളത്തിൽ കൊതുക് മുട്ടയിടാൻ ആരംഭിച്ചതോടെ ഡെങ്കിപ്പനിയടക്കമുള്ള കൊതുക് ജന്യ രോഗ ഭീഷണിയും ഉയരുന്നു. പത്തനംതിട്ട കല്ലറക്കടവിൽ ജല അതോറിറ്റിയുടെ പമ്പ് ഹൗസിന് സമീപത്തെ ജല അതോറിറ്റിയുടെ ജലം ഒഴുക്കിവിടുന്ന ഓട അടഞ്ഞതോടെ ഇവിടെ വെള്ളക്കെട്ടുണ്ട്. പല ഉപ കനാലുകളുടെയും തോടുകളുടെയും അക്വാഡെക്റ്റുകളുടെയും അറ്റകുറ്റപ്പണികൾ പലയിടത്തും നടത്തിയിട്ടില്ല.

ഒപ്പം മണ്ണും മാലിന്യവും നിറഞ്ഞ് ഒഴുക്ക് തടസ്സപ്പെടുന്നു. കനാൽ ചോർച്ച മൂലം പലയിടത്തും ജനവാസ മേഖലയിലേക്കും റോഡുകളിലേക്കും വെള്ളം കയറുന്നുണ്ട്. പുല്ലാട് മൈനർ ഇറിഗേഷന്റെ കീഴിലുള്ള ഇരപ്പൻ തോട്ടിൽ മാലിന്യം അടിഞ്ഞുകൂടി ഒഴുക്ക് നിലച്ചിരുന്നു. പി.ഐ.പി.കനാലിന്റെ താഴെക്കൂടി ഒഴുകുന്ന തോട്ടിലാണ് പ്ലാസ്റ്റിക് കുപ്പികൾ ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കൂടിക്കിടന്നത്. തോട് നവീകരിക്കുന്നതിന്റെ ഭാഗമായിട്ടാണ് മൈനർ ഇറിഗേഷൻ വകുപ്പ് അഞ്ചുവർഷം മുമ്പ് 54 ലക്ഷം രൂപ ചെലവിട്ട് തോട് നവീകരിച്ചത്. എന്നാൽ പ്രധാന കനാലിന് അടിയിൽക്കൂടി നിർമിച്ച തോടിന് വീതി കുറവുള്ളതിനാൽ വെള്ളം ഒഴുക്കിന് തടസ്സം ഉണ്ടാകാറുണ്ട്. തോട്ടിൽ മാലിന്യം നിറഞ്ഞ് ഒഴുക്ക് തടസ്സപ്പെടാതിരിക്കാൻ വേണ്ടി ഗ്രില്ലും സ്ഥാപിച്ചിരുന്നു. തോട്ടിൽ മാലിന്യങ്ങൾ വന്നു നിറഞ്ഞതുമൂലം ഗ്രിൽ അകത്തേക്ക് വളഞ്ഞു നിൽക്കുന്ന സ്ഥിതിയാണ്. അടൂർ നഗരസഭ, ഏറത്ത്, പള്ളിക്കൽ, കടമ്പനാട് എന്നീ പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന പള്ളിക്കലാറ് നവീകരണം പേരിനുമാത്രമായി. എക്കൽ നീക്കുകയോ, മാലിന്യം നീക്കുകയോ ചെയ്തിട്ടില്ല.അരിക് കെട്ട് അശാസ്ത്രീയമാണ്.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും രണ്ട് കുഞ്ഞുങ്ങളെയും അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി

0
മലപ്പുറം: മുണ്ടുപറമ്പ് ബൈപാസ് ജങ്ഷന് സമീപം വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും...

മൊബൈല്‍ ഫോണ്‍ കവര്‍ച്ച : കോട്ടക്കലില്‍ രണ്ട് സംഭവങ്ങളിലായി രണ്ട് പേര്‍ പിടിയില്‍

0
മലപ്പുറം: നഗരത്തിലും പരിസര പ്രദേശങ്ങളിലും മൊബൈൽ ഫോൺ കവർച്ചയുമായി ബന്ധപ്പെട്ട...

നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. നാളെ മൂന്നു...

ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ ഉയരുന്നു

0
ഇന്തോനേഷ്യ: മോശം കാലവസ്ഥയെ തുടർന്ന് ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ...