പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നു ; മണപ്പുറത്തും ക്ഷേത്രത്തിലും വെള്ളം കയറി

For full experience, Download our mobile application:
Get it on Google Play

ആലുവ: നീരൊഴുക്ക് ശക്തമായതോടെ പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നു. രാവിലെയോടെയാണ് വെള്ളം കൂടിയത്.ഇതേ തുടര്‍ന്ന് മണപ്പുറത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ വെള്ളം കയറി. മണപ്പുറം ക്ഷേത്രത്തിലും വെള്ളം കയറി. ഇടുക്കി ജില്ലയിലടക്കം ശക്തമായി പെയ്യുന്ന മഴയാണ് പെരിയാറില്‍ ജലനിരപ്പ് ഉയരാന്‍ ഇടയാക്കിയത്. ദിവസങ്ങളായി പുഴ കലങ്ങി മറിഞ്ഞാണ് ഒഴുകുന്നത്. ചളിയുടെ അളവ് 60 എന്‍.ടി.യുവരെ എത്തിയിരുന്നു. ഇത് 100 കടന്നാല്‍ ജലശുദ്ധീകരണത്തെ ബാധിക്കുമെന്ന് ആലുവ ജലശുദ്ധീകരണ കേന്ദ്രം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ജെയിന്‍ രാജ് പറഞ്ഞു. പെരിയാറില്‍ ജലനിരപ്പ് ഉയരുന്നത് തീരങ്ങളിലെ ജനങ്ങളെ ആശങ്കയിലാക്കിയിട്ടുണ്ട്.

രണ്ടു ദിവസം ഇടതടവിലില്ലാതെ മഴ പെയ്തപ്പോഴേക്കും പെരിയാറിലെ ജലനിരപ്പ് അതിവേഗം ഉയരുകയായിരുന്നു. കുറച്ച്‌ അടി കൂടി വെള്ളമുയര്‍ന്നാല്‍ ആലുവ ഭാഗത്ത് പെരിയാറിന്‍റെ തീരത്ത് താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറാന്‍ സാധ്യതയുണ്ട്. പെരിയാറുമായി ബന്ധപ്പെട്ട് കിടക്കുന്ന തോടുകളിലൂടെയും മറ്റും പാടശേഖരങ്ങളിലേക്കും താഴ്ന്ന ഭാഗങ്ങളിലേക്കും ഇതിനകം വെള്ളം കയറി തുടങ്ങിയിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടുക്കി കാമാക്ഷിയിൽ അശാസ്ത്രീയ ചെക്ക് ഡാം നിർമ്മാണം : വീടുകളിലും കൃഷിയിടങ്ങളിലും വെള്ളം കയറി

0
ഇടുക്കി: ഇടുക്കി കാമാക്ഷി ഗ്രാമപഞ്ചായത്തിലെ പാറക്കടവിൽ ചെക്ക് ഡാം നിർമ്മാണത്തെ...

ഉദുമ ഗ്രാമപഞ്ചായത്ത് ഭരണം തിരിച്ചുപിടിച്ച് യുഡിഎഫ്

0
കാസർകോട്: കാസർകോട് ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി യുഡിഎഫിലെ കോൺഗ്രസ് പ്രതിനിധി...

പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി

0
കോലഞ്ചേരി: പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതിക്ക് ശിക്ഷ വിധിച്ച്...

മഹാത്മാ ഗാന്ധിയെ വധിച്ചവരാണ് തങ്ങളെ ദേശവിരുദ്ധര്‍ എന്ന് വിളിക്കുന്നതെന്ന് അഭിജീത് ദീപ്‌കെ

0
ന്യൂഡല്‍ഹി: സിജെപി പ്രതിഷേധക്കാര്‍ ദേശവിരുദ്ധരാണെന്ന ആര്‍എസ്എസ് നേതാവിന്റെ ആരോപണത്തിന് മറുപടിയുമായി അഭിജീത്...